സ്റ്റോപ്പിൽ നിർത്തിയില്ല; കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്ക് പിഴ

അമ്പലപ്പുഴ: സ്റ്റോപ്പിൽ നിർത്താത്ത കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്കെതിരെയും അനധികൃതമായി ആളെ കയറ്റിയ ഓട്ടോ ടാക്സി ഡ്രൈവർക്കെതിരെയും മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. അമ്പലപ്പുഴ കമേരിമുക്കിൽ കിഴക്കുഭാഗത്തെ ബസ് കാത്തുനിൽപ് കേന്ദ്രത്തിന് സമീപം ബസ് നിർത്താതിരുന്ന രണ്ട് കെ.എസ്.ആർ.ടി.സി ഡ്രൈവർമാരിൽനിന്നാണ് 250 രൂപ വീതം ആർ.ടി.ഒ കെ.സി. ആന്റണിയുടെ നേതൃത്വത്തിലുളള സംഘം പിഴയീടാക്കിയത്.

ഇവിടെ സമാന്തര സർവിസ് നടത്തി അനധികൃതമായി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതും മോട്ടോർ വാഹന വകുപ്പ് വിലക്കിയിരുന്നു. എന്നാൽ, ഇത് ലംഘിച്ച് ബസ് സ്റ്റോപ്പിൽനിന്ന് അനധികൃതമായി യാത്രക്കാരെ കയറ്റിയ തോട്ടപ്പള്ളി സ്വദേശിയായ ഓട്ടോ ടാക്സി ഡ്രൈവറിൽനിന്നാണ് പിഴയീടാക്കിയത്. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    
News Summary - Fine for KSRTC drivers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.