അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പരിധിയിലെ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യവകുപ്പ് മിന്നൽ പരിശോധന നടത്തി. മൂന്ന് ഹോട്ടലുകളിൽനിന്ന് പഴകിയതും ഫ്രീസറിൽ സൂക്ഷിച്ചതുമായ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു.
കുറവൻതോട് മുതൽ വണ്ടാനം വരെയും കഞ്ഞിപ്പാടത്തുമാണ് പരിശോധന നടത്തിയത്. എല്ലാ സ്ഥാപനങ്ങളും ഹരിതകാർഡ് എടുക്കണമെന്ന് നിർദേശം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ ശ്യാംകുമാർ പരിശോധനക്ക് നേതൃത്വം നൽകി. ജെ.എച്ച്.ഐമാരായ ശ്രീദേവി, സ്മിത വർഗീസ്, മീനുമോൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.