അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ നടക്കുന്ന വികസന പരിപാടികള്‍ക്ക് കിഫ്ബി പുതിയ മുഖംപകരും. പൊതുമരാമത്ത് രജിസ്ട്രേഷന് മന്ത്രി ജി. സുധാകരെൻറ മണ്ഡലമായ അമ്പലപ്പുഴയില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 979 കോടിയുടെ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. ബജറ്റില്‍ അനുവദിച്ച പദ്ധതികളും എം.എല്‍.എയുടെ ആസ്ഥിവികസന പദ്ധതിയില്‍നിന്ന് നടപ്പാക്കുന്ന പദ്ധതികള്‍ക്ക് പുറെമയാണിത്.
അടിസ്ഥാനസൗകര്യ വികസനം, പുലിമുട്ട് നിര്‍മാണം, ആരോഗ്യരംഗം, പൊതുവിദ്യാഭ്യാസ സംരക്ഷണം, പൊതുഗതാഗതം തുടങ്ങിയ മേഖലകളിലാണ് കിഫ്ബി ഫണ്ട് വിനിയോഗിക്കുന്നത്. മണ്ഡലത്തിൽപെടുന്ന ആലപ്പുഴ കെ.എസ്.ആര്.ടി.സി ഹബിന് 458 കോടി അനുവദിച്ചിരിക്കുന്നത് എടുത്തുപറയേണ്ട ഒന്നാണ്. നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ ആധുനികരീതിയിെല ബസ് പാര്‍ക്കിങ്ങിനുള്ള സൗകര്യം ഇവിടെ ഒരുങ്ങുകയും നഗരത്തിലെ പ്രധാന വാണിജ്യകേന്ദ്രമായി മാറുകയും ചെയ്യും. പഴയ മെഡിക്കല്‍ കോളജ് ആശുപത്രിയായിരുന്ന ഇപ്പോഴത്തെ ജനറല്‍ ആശുപത്രിയുടെ കെട്ടിടനിര്‍മാണത്തിന് 100 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. ആലപ്പുഴ നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന ജനറല്‍ ആശുപത്രിയില്‍ അടിസ്ഥാനസൗകര്യം മെച്ചപ്പെടുന്നതോടെ ചികിത്സസൗകര്യങ്ങള്‍ വർധിക്കും. ഇത് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തിരക്കുകുറക്കുന്നതിന് സഹായിക്കും. അമ്പലപ്പുഴ തെക്ക്, വടക്ക് പഞ്ചായത്തുകളിലായി പുലിമുട്ടുകള്‍ നിര്‍മിക്കുന്നതിന് 53കോടി രൂപ അനുവദിച്ചിരിക്കുന്നത് തീരദേശമേഖലക്ക് വളരെ പ്രധാനപ്പെട്ടതാണ്. ആലപ്പുഴ നഗരത്തിെൻറ മുഖഛായ മാറ്റുന്ന പദ്ധതികളും കിഫ്ബിയുടെ ഭാഗമായിവരുന്നുണ്ട്. 98 കോടി അനുവദിച്ചിരിക്കുന്ന ആലപ്പുഴ കോടതിപ്പാലം നിര്‍മാണം ഇതിൽപെട്ടതാണ്.
ആലപ്പുഴ കോടതിപ്പാലത്തിെൻറ വെര്‍ച്വല്‍ റിയാലിറ്റി വിഡിയോ കുെറനാള് മുമ്പ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഈ പദ്ധതി പൂര്‍ത്തിയായാല്‍ ആധുനിക നഗരങ്ങളോട് കിടപിടിക്കുന്ന അടിസ്ഥാനസൗകര്യ വികസനം ആലപ്പുഴയില്‍ യാഥാർഥ്യമാകും.അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാത ഒന്നാംഘട്ടം പൂര്‍ത്തീകരണം 69 കോടിയും രണ്ടാംഘട്ടത്തിന് 73 കോടിയും കിഫ്ബി പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്.
തോട്ടപ്പള്ളി നാലുചിറ പാലത്തിന് 45 കോടി വകയിരുത്തിയിട്ടുണ്ട്. പള്ളാത്തുരുത്തി ഔട്ട്പോസ്റ്റ് പാലത്തിന് 45കോടി, കളര്‍കോട് പഴയനടക്കാവ് റോഡ് നിര്‍മാണത്തിന് 20 കോടി എന്നിവയാണ് മറ്റ് അടിസ്ഥാന വികസന പദ്ധതികള്‍.
പൊതുവിദ്യാഭ്യാസ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് അമ്പലപ്പുഴയില്‍ ജി. സുധാകരന് സ്വീകരിക്കുന്നത്. വിവിധ പദ്ധതികള്‍ വഴി പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സാധിച്ചിട്ടുണ്ട്.
കിഫ്ബിയിലും ഇത് തുടരുന്നു. അമ്പലപ്പുഴ ഗവ. എച്ച്.എസ്.എസ് കെട്ടിട നിര്‍മാണത്തിന് ആറുകോടി, നാലുചിറ എച്ച്.എസ് കെട്ടിട നിര്‍മാണത്തിന് മൂന്നുകോടി, കാക്കാഴം എച്ച്.എസ്.എസ് കെട്ടിട നിര്‍മാണത്തിന് മൂന്നുകോടി, ഗവ. എസ്.ഡി.വി യു.പി.എസിന് കെട്ടിട നിര്‍മാണത്തിന് രണ്ടുകോടി, കളര്‍കോട് യു.പി.എസിന് കെട്ടിട നിര്‍മാണത്തിന് രണ്ടുകോടി, ഗവ. എല്‍.പി.എസ് ആലപ്പുഴക്ക് കെട്ടിട നിര്‍മ്മാണത്തിന് ഒരുകോടി, കളര്‍കോട് എൽ.പി.എസിന് കെട്ടിട നിര്‍മാണത്തിന് ഒരുകോടിയുമാണ് നീക്കിവെച്ചിരിക്കുന്നത്.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.