അമ്പലപ്പുഴ: തെരുവോരങ്ങളിലെ ഇരുളുകളില്‍നിന്ന് അറിവിെൻറ വെളിച്ചലോകത്തെത്തിയ മാധവന് പുത്തന്‍ ഉടുപ്പിട്ട് അക്ഷരമുറ്റത്തെത്തി. അമ്പലപ്പുഴ വടക്ക് നാലാം വാര്‍ഡില്‍ കേരളഹൗസില്‍ പരേതനായ മാരിയപ്പെൻറ മകന് മാധവന് ആലുവ ജനസേവ കേന്ദ്രത്തില്‍നിന്നാണ് എട്ടാംക്ലാസുവരെ പഠിച്ചത്. പിതാവിന് പിന്നാലെ സഹോദരിയും മരിച്ചതോടെ മാതാവ് തിലക തനിച്ചായി.
തുടര്‍ന്നാണ് അമ്മക്ക് കൂട്ടായി മാധവന് വീട്ടിലെത്തുന്നത്. തുടര്‍പഠനത്തിന് പുന്നപ്ര അറവുകാട് ഹൈസ്കൂളില്‍ ഒമ്പതാം ക്ലാസിലേക്ക് പ്രവേശനം ലഭിച്ച മാധവന് പൊതുപ്രവര്ത്തകന് നിസാര്‍ വെള്ളാപ്പള്ളിയോടൊപ്പമാണ് എത്തിയത്. സ്കൂള്‍ മനേജർ എസ്. പ്രഭുകുമാർ, പ്രധാനാധ്യാപിക വി.ബി. ഷിജ, ക്ലാസ് ടീച്ചർ അജിത, ഉമനാഥ് എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.
ആക്രിപെറുക്കി ഉപജീവനം നടത്തി തെരുവോരങ്ങളിൽ അന്തിയുറങ്ങിയ മാരിയപ്പെൻറയും മക്കളുടെയും ജീവിതവും ഇരുട്ടിലായിരുന്നു. കപ്പക്കടയിലെ തെരുവേരങ്ങളിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. നിസാർ വെള്ളാപ്പള്ളി ഇടപെട്ടാണ് മാധവനെയും സഹോദരങ്ങളായ അനു, അനിത എന്നിവരെയും ജനസേവ ശിശുഭവനിൽ ആക്കിയത്. മാധവെൻറ മാതാപിതാക്കളെ വാടകവീട്ടിലേക്ക് മാറ്റി. ഇതിനിടെയാണ് മാരിയപ്പെൻറ മരണം.
പിന്നീട് മാതാവ് തിലകയും മകള്‍ മാസാണിയും തനിച്ചായി. വാടകവീട്ടില്‍ താമസിച്ചിരുന്ന ഇവര്‍ക്ക് സുമനസ്സുകളുടെ സഹായത്താൽ അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ സ്ഥലം വാങ്ങി വീടുവെച്ചുനൽകി. ഇതിനിടെ മാസാണിയും മരിച്ചതോടെ തിലക ഒറ്റക്കായി. അനു, അനിത എന്നിവർ ആലുവ ജനസേവ ശിശുഭവനിൽനിന്നാണ് പഠിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.