ഗോകുൽ

കല്ലിൽ തലയിടിച്ച് മത്സ്യത്തൊഴിലാളി മരിച്ച കേസിൽ ഒരാള്‍ അറസ്റ്റില്‍

അമ്പലപ്പുഴ: മർദനമേറ്റ് കല്ലിൽ തലയിടിച്ച് മത്സ്യത്തൊഴിലാളി മരിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പുറക്കാട് പഞ്ചായത്ത് ഒമ്പതാം വാർഡ് അരയ‍െൻറ പറമ്പിൽ ഉത്തമന്റെ മകൻ ഗോകുലിനെയാണ് (26) അമ്പലപ്പുഴ സി.ഐ എസ്. ദ്വിജേഷി‍െൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പുറക്കാട് പഞ്ചായത്ത് ഒമ്പതാം വാർഡ് തോട്ടപ്പള്ളി പൂത്തോപ്പിൽ സുനിയാണ് (51) മരിച്ചത്.

വെള്ളിയാഴ്ച രാത്രി പത്തോടെ കുട്ടികളുടെ പാർക്കിനു സമീപമായിരുന്നു സംഭവം. സുഹൃത്തുക്കളുമായി വലവലിക്കാനെത്തിയ സുനി പാർക്കിന് സമീപത്തുനിന്ന് മറ്റൊരു സുഹൃത്തുമായി ഫോണിൽ സംസാരിച്ചു. ഈ സമയം പാർക്കിൽ സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരുന്ന ഗോകുൽ സുനിയെ അസഭ്യം പറഞ്ഞു.

ആളെ വ്യക്തമാകാതിരുന്നതിനെ തുടർന്ന് സുനി ഇവർക്കു സമീപമെത്തി. ഇതിനിടെ സുനിയും ഗോകുലുമായി വാക്കേറ്റവും സംഘർഷവുമുണ്ടായി. ഗോകുൽ തള്ളിയതിനെ തുടർന്ന് കല്ലിൽ തലയിടിച്ചുവീണ സുനി ബോധരഹിതനായി. ബഹളം കേട്ടെത്തിയ സുഹൃത്തുക്കൾ സുനിയെ തോട്ടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

പൊലീസെത്തി സുനിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് കേസുമായി ബന്ധപ്പെട്ട് പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതി ഗോകുലാണെന്ന് കണ്ടെത്തി. എസ്.ഐ ധനീഷ്, സി.പി.ഒമാരായ ബിബിൻ ദാസ്, അനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Man arrested for killing fisherman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.