അമ്പലപ്പുഴ: ഭാര്യയുടെ ശസ്ത്രക്രിയക്ക് സ്വർണം പണയം വെച്ച് ബാങ്കിൽനിന്ന് എടുത്ത പണം നഷ്ടമായി മണിക്കൂറുകൾക്കുള്ളിൽ തിരികെ ലഭിച്ചു. പണവും മറ്റ് രേഖകളും അബദ്ധത്തിൽ മറ്റൊരു ബൈക്കിെൻറ ബാഗിൽ െവച്ചതാണ് നഷ്ടപ്പെടാൻ കാരണം. പുറക്കാട് പുത്തന്‍പറമ്പില്‍ അനില്‍കുമാറിനാണ് പൊലീസിെൻറ ഇടപെടലിൽ പണം തിരികെ ലഭിച്ചത്. ഇന്ത്യന്ബാങ്കിെൻറ അമ്പലപ്പുഴ ശാഖയിലാണ് സ്വർണം പണയം വെച്ച് 70,000 രൂപയെടുത്തത്. ഇത് ബൈക്കിെൻറ ബാഗിൽ വെച്ചു. വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് നഷ്ടപ്പെട്ടതറിയുന്നത്. ബൈക്ക് തെറ്റി മറ്റൊരു ബൈക്കിെൻറ ബാഗിലാണ് പണം വെച്ചതെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞത്. ഉടൻ ബാങ്കിലെത്തി മാനേജറോട് പറഞ്ഞതനുസരിച്ച് കാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ബൈക്ക് വ്യക്തമായില്ല. പിന്നീട് അമ്പലപ്പുഴ പൊലീസില്‍ പരാതി നല്കി.
സ്റ്റേഷന് ഓഫിസര്‍ ദ്വിജേഷിെൻറ നിർദേശപ്രകാരം എസ്.ഐ ടോൾസനും സിവിൽ ഓഫിസർ ജയനും ചേര്‍ന്ന് സമീപെത്ത സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് ബൈക്ക് ഉടമയെ കണ്ടെത്തി. അമ്പലപ്പുഴ വാളമ്പറമ്പില്‍ വിഷ്ണു നാരായണേൻറതായിരുന്നു ബൈക്ക്. ഇദ്ദേഹത്തിെൻറ നമ്പര്‍ ശേഖരിച്ച് വിളിച്ച് ബാഗില്‍ പണവും രേഖകളും ഉണ്ടെന്ന് ഉറപ്പുവരുത്തി. സ്റ്റേഷനില്‍ എത്തിയ വിഷ്ണുനാരായണന്‍ പണവും രേഖകളും എസ്. ഐ ടോള്സണിെൻറ സാന്നിധ്യത്തില്‍ കൈമാറി.
ഭാര്യ കവിതയുടെ ശസ്ത്രക്രിയക്കുള്ള പണം സ്വരൂപിക്കാനുള്ള തിരക്കിനിടെ താന്‍ വന്ന ബൈക്കാണെന്ന് കരുതി വിഷ്ണു നാരായണെൻറ ബൈക്കിെൻറ ബാഗില്‍ പണവും പാസ്ബുക്കും പണയം വെച്ചതിെൻറ രേഖകളും വെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.