അമ്പലപ്പുഴ: നെസീലക്ക് ഇനിമുതൽ അധ്യാപകരെ വീട്ടിലിരുന്ന് കാണാം. കൂട്ടുകാർക്കൊപ്പം വിശേഷങ്ങൾ പങ്കുവെച്ച് പഠനവും തുടരാം. ശാരീരിക വളർച്ചക്കുറവും അസ്ഥിപൊടിയുന്ന അസുഖ ബാധിതയുമായ അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർഥിനി നെസീലക്ക് അമ്പലപ്പുഴ ബി.ആർ.സിയാണ് 40,000 രൂപ ചെലവിൽ വെർച്വൽ ക്ലാസ്മുറി ഒരുക്കിനൽകിയത്. ചെറുപ്പത്തിലേ മസ്കുലാർ ഡിസ്ട്രോഫി എന്ന അസുഖ ബാധിതയായ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒന്നാംവാർഡ് വണ്ടാനം മീനത്തേരിൽ വീട്ടിൽ നെജീബ്-ഉമൈബ ദമ്പതികളുടെ മകൾ നെസീല (17) പഠിക്കാൻ ഏറെ മിടുക്കിയാണ്. ഒപ്പം ചിത്രരചനയിലും ബോട്ടിൽ ആർട്ടിലും ഗാനാലാപനത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
ഒന്നാംക്ലാസ് മുതൽ നെസീലയുടെ പഠനത്തിന് അമ്പലപ്പുഴ ബി.ആർ.സി സഹായം ലഭ്യമാക്കിയിരുന്നു. ഇപ്പോൾ ക്ലാസിലെത്തി പഠിക്കാൻ കഴിയാതെ വന്നതോടെയാണ് വെർച്വൽ ക്ലാസ്മുറി ഒരുക്കിയത്. എച്ച്. സലാം എം.എൽ.എ നസീലയുടെ വീട്ടിലെത്തി വെർച്വൽ ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, അംഗം ജയപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ആർ.ജയരാജ്, പഞ്ചായത്ത് അംഗം ജയപ്രകാശ്, ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഉദയകുമാർ, അധ്യാപകൻ പ്രകാശ്, ബി ആർസി ട്രെയിനർ കെ. രാജു, സ്പെഷൽ എജുക്കേറ്റർമാർ, സി.ആർ.സി.സിമാർ, ബി.ആർ.സി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.