അമ്പലപ്പുഴ: തകർന്നുവീഴാറായ വീട്ടിൽ വയോദമ്പതികൾ ഭീതിയോടെ കഴിയുന്നു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് കാക്കാഴം പി.ബി ജങ്ഷനു സമീപം ലക്ഷംവീട് കോളനിയിൽ മുഹമ്മദ് (90), ഭാര്യ റംലത്ത് (60) എന്നിവരാണ് ജീവൻ പണയംവെച്ച് ഈ വീട്ടിൽ കഴിയുന്നത്. 12 വർഷം മുമ്പ് സർക്കാറിെൻറ എം.എൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വീടാണിത്. നാലുവർഷം മുമ്പ് ശക്തമായ മിന്നലിൽ വീടിെൻറ തറയും മുറികളുടെ ഭിത്തികളും വിണ്ടുകീറുകയായിരുന്നു. ഇതിനുശേഷം രണ്ടുപ്രളയവും കൂടി വന്നതോടെ വീട് വീണ്ടും അപകടാവസ്ഥയിലായി.
കലക്ടർ, പഞ്ചായത്ത്, വില്ലേജ് തുടങ്ങി നിരവധി കേന്ദ്രങ്ങളിൽ പലതവണ പരാതി നൽകിയിട്ടും വീടിെൻറ അറ്റകുറ്റപ്പണിക്കുപോലും ഇതുവരെ തുക കിട്ടിയിട്ടില്ലെന്നാണ് ഇവർ പറയുന്നത്. മുഹമ്മദിന് കിട്ടുന്ന വാർധക്യ പെൻഷൻ മാത്രമാണ് മക്കളില്ലാത്ത ഈ കുടുംബത്തിെൻറ ഏകവരുമാനം. ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഇതിലെങ്കിലും ഉൾപ്പെടുത്തി വീട് നിർമിക്കാൻ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ. സൗത്ത് ഇന്ത്യൻ ബാങ്ക് അമ്പലപ്പുഴ ശാഖയിലെ 014505300007644 അക്കൗണ്ട് നമ്പറിൽ ഇവർക്ക് സഹായം അയക്കാം. ഫോൺ: 9745238498.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.