അമ്പലപ്പുഴ: രാഷ്ട്രീയ നേതൃത്വത്തിന്റെ ഒത്താശയോടെ പുറക്കാട് വില്ലേജ് പരിധിയിൽ അനധികൃത നിലം നികത്തൽ വ്യാപകം. പുറക്കാട് വില്ലേജ് ഓഫിസിലെ ജീവനക്കാരുടെ മൗനാനുവാദത്തോടെയാണ് അനധികൃത നിലം നികത്തൽ നടക്കുന്നത്.
തോട്ടപ്പള്ളി, കൊട്ടാരവളവ്, പുറക്കാട്, പഴയങ്ങാടി തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാപക നിലം നികത്തൽ. നൂറുമേനി വിളവ് കൊയ്യുന്ന നെൽപാടങ്ങൾ ഉൾപ്പെടെയാണ് പുറക്കാട് വില്ലേജ് പരിധിയിൽ നികത്തിയെടുക്കുന്നത്. കൂടാതെ ചതുപ്പുനിലങ്ങൾ, കുഴികൾ എന്നിവയും നീർത്തട സംരക്ഷണനിയമം കാറ്റിൽപറത്തി നികത്തിയെടുക്കുന്നു.
കുറഞ്ഞ വിലയുള്ള ഇത്തരം സ്ഥലങ്ങൾ വാങ്ങി നികത്തിയെടുത്ത് മറിച്ചു വിൽക്കുന്ന ഭൂമാഫിയയുടെ നിയന്ത്രണത്തിലായിരിക്കുകയാണ് പുറക്കാട് വില്ലേജ്. വലിയ ലോബികളാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. കൃഷി ചെയ്യുന്ന നെൽപാടങ്ങൾ ഓഡിറ്റോറിയം നിർമിക്കാനും നികത്തിയെടുത്തിട്ടുണ്ട്.
അനധികൃത നിലം നികത്തലിനെതിരെ പരാതികൾ വ്യാപകമായെങ്കിലും റവന്യൂ അധികൃതർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ചിലർ ജില്ല കലക്ടർക്ക് പരാതി നൽകിയിട്ടും പ്രയോജനമുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.