അമ്പലപ്പുഴ: റവന്യൂ ജില്ല ശാസ്ത്രോത്സവത്തിന് അമ്പലപ്പുഴയിൽ തിരിതെളിഞ്ഞു. ആദ്യദിനം കൗമാരപ്രതിഭകളുടെ മിന്നലാട്ടത്തിന് സാക്ഷ്യമായി പ്രവൃത്തിപരിചയ-ഐ.ടി മേളയാണ് നടന്നത്. എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു.
കെ.കെ. കുഞ്ചുപിള്ള സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന സമ്മേളനത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷതവഹിച്ചു.
ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ എം.വി. പ്രിയ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ആർ. ജയരാജ്, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അംഗങ്ങൾ മനോജ് കുമാർ, ആർ.ഡി.ഡി അശോക് കുമാർ, ചെങ്ങന്നൂർ റീജ്യൻ അസി. ഡയറക്ടർ ഷാജു തോമസ്, ഡി.ഐ.ഇ.ടി പ്രിൻസിപ്പൽ കെ.എസ്. ബിന്ദു, എം. സുനിൽകുമാർ, ബി.ആർ. പ്രീത, എസ്. സുമാദേവി, എൽ. അനുപമ, ഇ.ആർ. ഉദയകുമാർ, ആർ. രാധാകൃഷ്ണ പൈ, ഉണ്ണി ശിവരാജൻ, ജെ.ഹരീഷ് കുമാർ, ടി. മുഹമ്മദ് ഫൈസൽ, അനസ് എം.അഷ്റഫ്, സതീഷ് ലാൽ, ആർ. സതീഷ് കൃഷ്ണ എന്നിവർ സംസാരിച്ചു. ഡി.ഡി.ഇ സി.സി. കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു.
11 ഉപജില്ലകളിൽനിന്ന് 2708 ശാസ്ത്രപ്രതിഭകൾ രണ്ടുദിവസങ്ങളിലായി നടക്കുന്ന മേളയിൽ മാറ്റുരക്കും. ഇതോടൊപ്പം വി.എച്ച്.എസ്.ഇ എക്സ്പോ കാക്കാഴം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു.
അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി, കെ.കെ. കുഞ്ചുപിള്ള സ്മാരക ഹയർ സെക്കൻഡറി, പി.എൻ. പണിക്കർ സ്മാരക ഗവ. എൽ.പി സ്കൂൾ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ.
ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സാമൂഹിക ശാസ്ത്രമേളയിൽ 343ഉം ശാസ്ത്രമേളയിൽ 496ഉം പ്രവൃത്തിപരിചയ മേളയിൽ 1038ഉം ഐ.ടി. മേളയിൽ 285 ഉം, കെ.കെ. കുഞ്ചുപിള്ള സ്കൂളിൽ നടക്കുന്ന ഗണിതശാസ്ത്ര മേളയിൽ 546ഉം വിദ്യാർഥികൾ മത്സരിക്കും. ബുധനാഴ്ച വൈകീട്ട് 4.30ന് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും എച്ച്. സലാം എം.എൽ.എ നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ് അധ്യക്ഷയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.