മത്സ്യവുമായി എത്തിയ വള്ളം കടലിൽ മുങ്ങിത്താഴ്ന്നു

അമ്പലപ്പുഴ: മത്സ്യവുമായി തീരത്തേക്കെത്തിയ വള്ളം കടലിൽ മുങ്ങിത്താഴ്ന്നു. തൊഴിലാളികളെ രക്ഷപ്പെടുത്തി.കാക്കാഴം കുറ്റിമൂട്ടിൽ രത്നകുമാറി‍െൻറ ഉടമസ്ഥതയിലെ പി.കെ. ദേവി എന്ന മത്സ്യബന്ധനവള്ളത്തി‍െൻറ ഫൈബറിൽ നിർമിച്ച കാര്യർ വള്ളമാണ് മുങ്ങിത്താഴ്ന്നത്.

വെള്ളിയാഴ്ച രാവിലെ 10.30ഓടെ കായംകുളം സ്രായിക്കാട് ക്ഷേത്രത്തിന് സമീപത്തെ കടൽത്തീരത്തുനിന്ന് നാല് കിലോമീറ്റർ പടിഞ്ഞാറ് മാറിയായിരുന്നു സംഭവം.

നിറയെ മത്സ്യവുമായെത്തിയ കാര്യർ വള്ളം കൂറ്റൻ തിരമാലയിലും കാറ്റിലുംപെട്ട് മറിയുകയായിരുന്നു. ഈ സമയം വള്ളത്തിലുണ്ടായിരുന്ന ഷാജി, സന്തോഷ്, സുരേഷ്, എംബുലിദാസ് എന്നിവരെ വള്ളം ഉടമ സഞ്ചരിച്ച ഒപ്പമുണ്ടായിരുന്ന വള്ളത്തിൽ കയറ്റി കരയിലെത്തിച്ചു. മുങ്ങിയ വള്ളം കരയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. നാലു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി രത്നകുമാർ പറഞ്ഞു.

Tags:    
News Summary - The fish boat sank in the sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.