അമ്പലപ്പുഴ: കവിവർണനയിൽ കേട്ടുകേൾവി മാത്രമുള്ള സഹസ്രദളം മട്ടുപ്പാവിൽ വിരിഞ്ഞതിെൻറ ആഹ്ലാദത്തിലാണ് ചന്ദ്രിക. അമ്പലപ്പുഴ വടക്കേ നട ഗ്രീഷ്മം വീട്ടിൽ വിജയെൻറ ഭാര്യ ചന്ദ്രികയാണ് വീട്ടിൽ അപൂർവയിനത്തിൽപെട്ട സഹസ്രദളം താമരപ്പൂവ് വിരിയിച്ചത്.
ഒന്നല്ല, 40 താമരയാണ് ചന്ദ്രികയുടെ വെളിച്ചമേറ്റ് ഗ്രീഷ്മം വീടിെൻറ മട്ടുപ്പാവിൽ മൊട്ടിട്ടത്. ഇതിൽ ഒരെണ്ണമാണ് കഴിഞ്ഞദിവസം വിരിഞ്ഞത്. ഇത് രണ്ടാം തവണയാണ് സഹസ്രദളം വിരിഞ്ഞതെന്ന് ചന്ദ്രിക പറഞ്ഞു. താമരക്ക് പുറമെ നിറയെ ആമ്പലുകളും പലവിധ പൂച്ചെടികളുമുണ്ട്. വിവിധതരത്തിെല തൊണ്ണൂറിലധികം ആമ്പലുകളാണുള്ളത്.
ആരോഗ്യവകുപ്പിലെ ജീവനക്കാരിയായിരുന്ന ചന്ദ്രിക വിരമിച്ചശേഷമാണ് മട്ടുപ്പാവിൽ ആമ്പലും താമരയും കൃഷിയാരംഭിച്ചത്. പ്രത്യേകം പ്ലാസ്റ്റിക് ബെയ്സനുകളിലാണ് ഇവ വളർത്തുന്നത്. ഓൺലൈനിലൂടെയാണ് ഇവയുടെ കിഴങ്ങ് വാങ്ങിയത്. ഭർത്താവും മക്കളും സഹായത്തിനുണ്ട്. സഹസ്രദളം നേരിൽക്കാണാൻ നിരവധിപേരാണ് ചന്ദ്രികയുടെ വീട്ടിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.