ആറാട്ടുപുഴ: മണലിൽ തീർത്ത മത്സ്യകന്യക കൗതുകമാകുന്നു. ഹരിപ്പാട് ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി ആറാട്ടുപുഴ കൊക്കാടൻ പറമ്പിൽ അഫ്നാനാണ് വീടിന് മുന്നിെല കടൽത്തീരത്ത് മത്സ്യകന്യകയുടെ ശിൽപം തീർത്തത്.
ചിത്രകലയിൽ താൽപര്യമുള്ള വിദ്യാർഥി യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിക്കുന്നതിനാണ് ശിൽപം നിർമിച്ചത്. പേപ്പറിൽ ചിത്രങ്ങൾ വരച്ചിട്ടുള്ള അഫ്നാൻ ലോക്ഡൗൺ കാലത്ത് ചുവരിലും ചിത്രം വരച്ചുതുടങ്ങിയിരുന്നു.
എന്നാൽ, പരിശീലനം നേടാതെ ആദ്യമായായി മണലിൽ തീർത്ത ശിൽപം തരംഗമായതിെൻറ സന്തോഷത്തിലാണ് ഈ 16കാരൻ. മാതാപിതാക്കളായ മുഹമ്മദ് അസ്ലമും സുലേഖയും പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.
ബന്ധുക്കളായ ഫർഹാനും അഫ്രിനുമാണ് ശിൽപ നിർമാണത്തിന് സഹായിച്ചത്. ആരെയും അറിയിക്കാതെ ചെയ്തതാണെങ്കിലും സംഭവമറിഞ്ഞ് നിരവധി ആളുകളാണ് കാണാൻ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.