വലിഴീക്കൽ പാലത്തിൽ ഭാരപരിശോധന തുടങ്ങി

ആറാട്ടുപുഴ: നിർമ്മാണം പൂർത്തിയായ വലിയഴീക്കൽ പാലത്തിൽ ഭാര പരിശോധന തുടങ്ങി. ബുധനാഴ്ച അവസാനിക്കും. പാലത്തി​െൻറ മൂന്നു സ്ഥലങ്ങളിലാണ് ഭാരപരിശോധന നടത്തുന്നത്. പാലത്തി​െൻറ വടക്കേ അറ്റത്തോട് ചേർന്നുള്ള സ്പാപാനുകളുമായി ബന്ധപ്പെട്ട ഭാഗത്താണ് ആദ്യം പരിശോധന നടത്തിയത്.

ഈ ഭാഗത്ത് പാലത്തിന് മുകളിലായി 35 ടൺ ഭാരമുള്ള നാലു ലോറികൾ 24 മണിക്കൂർ നേരം നിർത്തിയിട്ടാണ് പരിശോധന. സമാനമായ രീതിയിൽ പാലത്തി​െൻറ തെക്ക്  ഭാഗത്തും പിന്നീട് ആർച്ച് സ്പാനുകൾ സ്ഥിതിചയ്യുന്ന ഭാഗത്തും പരിശോധന നടത്തും. പൊതുമരാമത്ത് പാലം വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഡോ.സിനി, അസി.എഞ്ചിനീയർ അനു കെ.പീറ്റർ എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്.

വരും ദിവസങ്ങളിൽ പൊതുമരാമത്ത് ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഭാരപരിശോധന കഴിയുന്നതോടെ പാലവുമായി ബന്ധപ്പെട്ട സുപ്രധാന നടപടിക്രമങ്ങൾ പൂർത്തിയാകും. പാലത്തിൽ വൈദ്യുതി വിളക്കുകൾ സ്ഥാപിക്കുന്ന പണി അടുത്തയാഴ്ച ആരംഭിക്കും. ഉദ്ഘാടനം അടുത്ത മാസത്തേക്ക് മാറ്റിവെക്കുമെന്നാണ് സൂചന.

Tags:    
News Summary - Weight testing began on the valiyeekkal bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.