ആറാട്ടുപുഴ: ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലും കടൽ ക്ഷോഭം ശക്തിയാർജിക്കുകയാണ്.കടൽഭിത്തി ദുർബല പ്രദേശങ്ങളിൽ കരയിലേക്ക് അടിച്ചുകയറുന്ന തിരമാലകൾ തീരവാസികൾക്ക് കടുത്ത ദുരിതമാണ് വിതക്കുന്നത്. പെരുമ്പള്ളി, ആറാട്ടുപുഴ ബസ്സ്റ്റാൻഡിന് വടക്ക് ഭാഗം എം.ഇ.എസ് ജങ്ഷൻ, കാർത്തിക ജങ്ഷൻ, തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ഗെസ്റ്റ് ഹൗസ് ജങ്ഷൻ, പാനൂർ എന്നീ ഈ പ്രദേശങ്ങളിൽ പലയിടത്തും അപകടാവസ്ഥ നിലനിൽക്കുന്നു.
പെരുമ്പള്ളി, എം.ഇ.എസ് ജങ്ഷൻ ഭാഗങ്ങളിൽ തീരദേശ റോഡും തകർച്ച ഭീഷണിയിലാണ്. കൂടുതൽ അപകടാവസ്ഥയിലുള്ള സ്ഥലങ്ങളിൽ തീരസംരക്ഷണം ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും അതൊന്നും അധികാരികൾ ചെവിക്കൊണ്ടിട്ടില്ല.
കാലവർഷം തുടങ്ങിയപ്പോൾതന്നെ കടൽ പ്രക്ഷുബ്ധാവസ്ഥയിലായതോടെ വരും നാളുകൾ ദുരിതങ്ങളുടേതാകുമെന്ന സൂചനയാണ് നൽകുന്നത്. നിത്യകടൽ ക്ഷോഭ മേഖലയായിരുന്ന കള്ളിക്കാട് എ.കെ.ജി നഗർ മുതൽ ആറാട്ടുപുഴ ബസ്സ്റ്റാൻഡ് വരെയുള്ള ഭാഗത്ത് ടെട്രാപോഡ് ഉപയോഗിച്ചുള്ള പുലിമുട്ട് നിർമാണം അവസാന ഘട്ടത്തിലാണ്.പ്രതിരോധ സംവിധാനം വന്നതോടെ പ്രദേശവാസികൾ ആശ്വാസത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.