അരൂർ: കോവിഡിനുശേഷമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾക്ക് പരിഹാരം കാണാനായി കോവിഡനന്തര ആയുർവേദ ചികിത്സകള്‍ക്ക് അവസരം ഒരുക്കി അരൂർ പഞ്ചായത്തിലെ ആയുര്‍വേദ ആശുപത്രികളും പഞ്ചായത്തും. 'പുനർജനി' പേരിലാണ് പദ്ധതി.
സ്വാസ്ഥ്യം, സുഖായുഷ്യം, അമൃതം, ഭേഷജം തുടങ്ങിയ കോവിഡ് ചികിത്സാ പദ്ധതികളും പഞ്ചായത്തിെൻറ നേതൃത്വത്തിൽ അരൂർ ആയുർവേദ ആശുപത്രിയിൽ ആരംഭിച്ചിട്ടുണ്ട്.
60 വയസ്സിൽ താഴെയുള്ളവർക്കുള്ള കോവിഡ് പ്രതിരോധ പദ്ധതിയാണ് സ്വാസ്ഥ്യം. 60 വയസ്സിന് മുകളിലുള്ളവർക്കുള്ള കോവിഡ് പ്രതിരോധ പദ്ധതിയാണ് സുഖായുഷ്യം.
ക്വാറൻറീനിൽ കഴിയുന്നവരുടെ പ്രതിരോധശേഷി വർധിപ്പിക്കാനായി മരുന്ന് നൽകുന്ന പദ്ധതിയാണ് അമൃതം. കോവിഡ് ബാധിച്ച എല്ലാ പ്രായക്കാർക്കുമുള്ള പ്രത്യേക ചികിത്സാ പദ്ധതിയാണ് ഭേഷജം.
നിരാമയ എന്ന പേരിൽ ആയുർവേദ ടെലിമെഡിസിൻ സംവിധാനവും തുടങ്ങിയിട്ടുണ്ട്. രാവിലെ ഒമ്പതുമുതൽ 12 വരെയാണ് ടെലിമെഡിസിൻ സേവനം. ഫോൺ: 9495886281.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.