അരൂർ: അരൂർ വ്യവസായകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന മത്സ്യ സംസ്കരണ കയറ്റുമതി ശാലയിൽ അമോണിയം ചോർന്നു. ജീവനക്കാരും സമീപത്തുള്ള കോളനി നിവാസികളും പരിഭ്രാന്തരായി. മംഗള സീഫുഡ് എക്സ്പോർട് കമ്പനിയിലാണ് അമോണിയം ചോർന്നത്. ആളപായമില്ല. വെള്ളിയാഴ്ച രാവിലെ 11.30നായിരുന്നു സംഭവം.
കമ്പനിയിലെ ഐസ് പ്ലാന്റുമായി ബന്ധപ്പെട്ട അമോണിയം വാതക പൈപ്പ് ലീക്ക് ചെയ്തതാണ് കാരണം. അരൂരിലെ അഗ്നിരക്ഷാസേന വെള്ളം പമ്പ് ചെയ്തു വാതകച്ചോർച്ച നിർവീര്യമാക്കി. മട്ടാഞ്ചേരിയിൽ നിന്നും ഒരു യൂനിറ്റ് അഗ്നിരക്ഷാസേനയും എത്തിയിരുന്നു. വാതകച്ചോർച്ച ഉണ്ടായ ഉടൻ കമ്പനിയിലെ ജീവനക്കാരെ പുറത്തേക്കു മാറ്റി. പരിസരവാസികളിൽ ചിലർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.