അരൂർ: വ്യവസായ കേന്ദ്രത്തിൽ വർഷങ്ങളായി സഞ്ചാരം അസാധ്യമായ വിധത്തിൽ കുണ്ടും കുഴിയും വെള്ളക്കെട്ടുമായി കിടന്നിരുന്ന റോഡുകൾ പുനർനിർമിക്കാൻ 75 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. 10 കോടി രൂപ അനുവദിക്കുമെന്നായിരുന്നു വാഗ്ദാനം. വ്യവസായ വകുപ്പാണ് തുക അനുവദിച്ചത്.
വ്യവസായ കേന്ദ്രത്തിലെ മുഴുവൻ റോഡുകളും പുനർനിർമിക്കാൻ തുക പോരാതെവരും. അതുകൊണ്ട് പതിറ്റാണ്ടുകളായി നിർമാണം നടത്താത്ത റോഡുകളാണ് പുനർനിർമിക്കുന്നത്. വ്യവസായ കേന്ദ്രം സ്ഥാപിച്ചപ്പോൾ നിർമിച്ച റോഡുകളാണ് ഇവിടെയുള്ളത്. ഭാരം കുറഞ്ഞ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയും വിധമുള്ള റോഡുകളാണ് നിലനിന്നിരുന്നത്.
ഇപ്പോൾ അധികഭാരമുള്ള കണ്ടെയ്നർ ലോറികളാണ് മിക്ക വ്യവസായ ശാലകളിലേക്കും വരുന്നത്. റോഡ് നിർമിക്കുന്നതിന് 10 കോടി രൂപ അനുവദിക്കുമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും 75 ലക്ഷം രൂപ മാത്രമാണ് റോഡ് നിർമാണത്തിന് അനുവദിച്ചിട്ടുള്ളത്.
ഈ തുകകൊണ്ട് വ്യവസായ കേന്ദ്രത്തിലെ തീരെ തകർന്ന റോഡുകളുടെ പുനർനിർമാണം സാധ്യമാക്കാൻ കഴിയുമെന്ന് വ്യവസായ വകുപ്പ് അധികൃതർ പറയുന്നു. നൂറോളം വ്യവസായ സ്ഥാപനങ്ങൾ അരൂർ വ്യവസായ കേന്ദ്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിലധികവും മത്സ്യ സംസ്കരണ കയറ്റുമതി സ്ഥാപനങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.