അരൂർ: അരൂർ കെൽട്രോൺ - കുമ്പളങ്ങി ഫെറി സർവിസ് നടത്തുന്ന ബോട്ടിന് മതിയായ രേഖകളുണ്ടോയെന്ന് അന്വേഷിക്കണമെന്ന് കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് പ്രതിപക്ഷ നേതാവ് സജീവ് ആന്റണി ആവശ്യപ്പെട്ടു.
കോട്ടയം ജില്ലയിലെ ഉദയനാപുരം പഞ്ചായത്തിലെ നേരെകടവ്-മാക്കേക്കടവ് ഫെറിയിൽ ഓടിയിരുന്ന ബോട്ടാണ് ഇവിടെ സർവിസ് നടത്തുന്നതെന്നും മതിയായ രേഖകൾ ഇല്ലാത്തതിനെ തുടർന്ന് ബോട്ടിന് ഹൈകോടതി വിലക്ക് ഏർപ്പെടുത്തിയിരുന്നുവെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം നേതാവ് ആവശ്യമുന്നയിച്ചത്. ഏപ്രിൽ ഒന്നിനാണ് കരാർ പ്രകാരം പുതിയ സർവിസ് ആരംഭിച്ചത്. കഴിഞ്ഞവർഷം അരൂർ ഗ്രാമപഞ്ചായത്തിന്റെ ഉത്തരവാദിത്തത്തിലായിരുന്നു സർവിസ്. ലേലം ഉറപ്പിക്കുമ്പോൾ സർവിസ് നടത്തുന്ന ബോട്ടിന്റെ ശരിയായ ഫിറ്റ്നസ്, ഇൻഷുറൻസ് രേഖകൾ സമർപ്പിച്ചിരുന്നെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പിന്നീട് ബോട്ടും ചങ്ങാടവും മാറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.