അരൂർ: അഞ്ചു ദിവസം അടച്ചിട്ട് പുനർനിർമാണം നടത്തിയ ദേശീയപാത തിങ്കളാഴ്ച തുറക്കും. അരൂർ - തുറവൂർ ഉയരപ്പാത നിർമാണം മൂലം തകരാറിലായ ദേശീയപാത ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലമായാണ് കരാർ കമ്പനി പുനർനിർമാണം നടത്തിയത്. ദേശീയപാതയുടെ ആലപ്പുഴ ഭാഗത്തേക്കുള്ള ഗതാഗതം അരൂർ ക്ഷേത്രം കവലയിൽ തടഞ്ഞ് വാഹനങ്ങൾ അരൂക്കുറ്റി വഴി കടത്തിവിട്ടാണ് നിർമാണ പ്രവൃത്തി നടത്തിയത്.
മൂന്ന് ദിവസം ദേശീയപാത പൂർണമായും അടക്കാനുള്ള തീരുമാനം പ്രായോഗികമല്ലെന്ന് ജനപ്രതിനിധികളും ജനകീയസമിതി നേതാക്കളും കലക്ടറെ അറിയിച്ച് പ്രാദേശിക വാഹനങ്ങൾ പൊലീസ് നിയന്ത്രണത്തോടെ കടത്തിവിടുന്നതിന് സമ്മതിച്ചിരുന്നു.
എന്നാൽ നിർമാണം തുടങ്ങുന്ന ദിവസം രാവിലെ കലക്ടറേറ്റിൽ നിന്ന് ഗതാഗതം പൂർണമായും നിരോധിച്ച് നിർമാണപ്രവൃത്തി നടത്തുന്നതിന് നിർദേശം നൽകുകയായിരുന്നു. ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്ത് നിർമാണത്തിന അഞ്ചു ദിവസം കൂടി റോഡ് അടച്ചിടുന്ന കാര്യം ആലോചിക്കാൻ നീക്കമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.