അരൂർ: ജില്ലയിൽ അനുമതി ലഭിച്ച 15 റെയിൽ മേൽപാലത്തിൽ അരൂരിലെ കെൽട്രോൺ റോഡിലെ മേൽപാലവും. അരൂർ കെൽട്രോൺ റോഡിലെ ലെവൽ ക്രോസിലാണ് മേൽപാലം നിർമിക്കാൻ റെയിൽവേ ബോർഡ് അനുമതി നൽകിയത്.
നിർമാണച്ചെലവിന്റെ പകുതിവീതം റെയിൽവേയും സംസ്ഥാന സർക്കാറും വഹിക്കണമെന്നാണ് ചട്ടം.
റെയിൽവേ ലൈനിന് മുകളിൽ വരുന്ന പാലത്തിന്റെ ഭാഗം റെയിൽവേയും അപ്രോച് റോഡിന്റെയും മറ്റും നിർമാണം സംസ്ഥാന സർക്കാറുമായിരിക്കും വഹിക്കുക. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ ആണ് സംസ്ഥാന സർക്കാറിന് വേണ്ടി നിർമാണം നടത്തുന്നത്. അപ്രോച് റോഡിന്റെ സ്ഥലമെടുപ്പും മറ്റും സംസ്ഥാനത്തിന്റെ ചുമതലയിലാണ്. 36.25 കോടി രൂപ പദ്ധതിക്കുവേണ്ടി റെയിൽവേ അനുവദിച്ചിട്ടുണ്ട്.
കെൽട്രോൺ റെയിൽവേ ക്രോസിൽ പലപ്പോഴും ഗേറ്റ് പണിമുടക്കി ഗതാഗതസ്തംഭനം ഉണ്ടായിട്ടുണ്ട്. കെൽട്രോൺ ഉൾപ്പെടെ നിരവധി കമ്പനികൾ റെയിൽവേയുടെ പടിഞ്ഞാറ് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.
കുമ്പളങ്ങിയിലേക്കുള്ള ഫെറി സർവിസും ഇവിടെയാണ്. കുമ്പളങ്ങി കായലിന് കുറുകെ അരൂർ - കുമ്പളങ്ങി പാലം നിർമിക്കുന്നതിന് നടപടികൾ ദ്രുതഗതിയിൽ നടന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.