അരൂർ: ഉയരപ്പാത നിർമാണം മൂലം രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന അരൂർ മുതൽ തുറവൂർവരെ ഗതാഗത നിയന്ത്രണത്തിന് പൊലീസിന്റെ പരിശീലനം ലഭിച്ച 16 മാർഷൽമാരെ നിയോഗിച്ചു. വാഹനങ്ങൾ തിങ്ങിനിറഞ്ഞു പോകാതെ ഒരേവരിയിൽ വിടുകയാണ് പ്രധാന ചുമതല. പ്രധാനപ്പെട്ട കവലകൾ, വാഹനങ്ങൾ മറ്റു റോഡുകളിലേക്ക് തിരിയുന്ന ഇടങ്ങൾ, സ്കൂൾ കുട്ടികൾ റോഡ് മുറിച്ചുകടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് മാർഷൽമാരെ ഡ്യൂട്ടിക്ക് നിയോഗിച്ചത്. അരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 10 പേരെയും കുത്തിയതോട്ട് ആറുപേരെയുമാണ് നിയോഗിച്ചത്.
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ ദലീമ ജോജോ എം.എൽ.എയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം നടത്തിയ സർവകക്ഷി യോഗത്തിൽ എടുത്ത തീരുമാനപ്രകാരമാണ് മാർഷൽമാരെ നിയമിച്ചത്. വ്യാഴാഴ്ച രാവിലെ മുതൽ ഗാർഡുമാർ രംഗത്തിറങ്ങി. നിയമങ്ങൾ തെറ്റിച്ച് ഇടക്കുകയറുന്ന വാഹനങ്ങളെ നിയന്ത്രിക്കുന്നതിനും നിയമനടപടികൾ എടുക്കുന്നതിന് പൊലീസും ഒപ്പമുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.