Representational image

കൈതപ്പുഴക്കായലിൽ മധ്യവയസ്കന്റെ മൃതശരീരം കണ്ടെത്തി.

അരൂർ: അരൂർ - ഇടക്കെച്ചി പാലത്തിൻറെ പ്രവേശന ഭാഗത്ത് വലതു ഭാഗത്തുള്ള സ്നേഹാരാമത്തിന്റെ കിഴക്കുഭാഗത്ത് കായലിനരികിൽ മധ്യവയസ്കന്റെ മൃതശരീരം കാണപ്പെട്ടു. എറണാകുളം നായരമ്പലം പൊലീസ് സ്റ്റേഷനിൽ കാണാതായതായി രജിസ്റ്റർ ചെയ്തിട്ടുള്ള എടവനക്കാട് സ്വദേശിയായ 62കാരനായ റഷീദിന്റെ മൃതദേഹം ആണെന്നാണ് സൂചന. അരൂർ പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തി അനന്തര നടപടികൾ സ്വീകരിച്ചു. എടവനക്കാട് പൊലീസ് മൃതശരീരം ഏറ്റെടുത്തു.

Tags:    
News Summary - Dead body of a middle-aged man was found in Kaitapuzha Bay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.