ഡെ​നി​ത്ത് ല​ക്ഷ്മി അ​മ്മ നാ​ൻ​സി​യോ​ടൊ​പ്പം

ആശ്വാസ തീരമണഞ്ഞ് ഡെനിത്ത് ലക്ഷ്മി

അരൂർ: യുദ്ധഭൂമിയിലെ അശാന്തിയിൽനിന്ന് സാന്ത്വനത്തിന്‍റെ കൈകളിലേക്ക് എത്തിയതിന്റെ സന്തോഷത്തിലാണ് ഡെനിത്ത് ലക്ഷ്മി. യുക്രെയ്നിൽ നാലാം വർഷ മെഡിക്കൽ വിദ്യാർഥിനിയാണ് അരൂർ കുടുംബതറ വീട്ടിലെ നാൻസി - മോഹൻ ദമ്പതികളുടെ ഏക മകൾ ഡെനിത്ത് ലക്ഷ്മി.

യുദ്ധം ആരംഭിക്കുന്നതിനുമുമ്പ് നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ, പെട്ടെന്നാണ് സാഹചര്യങ്ങൾ തകിടം മറിഞ്ഞതും യുക്രെയ്ൻ യുദ്ധത്തിലേക്ക് വീണതും. ആദ്യദിവസങ്ങളിൽ ബങ്കറിൽ കഴിഞ്ഞു. യുക്രെയ്നിലെ മിക്കലോവിൽനിന്ന് 38 മണിക്കൂർ ബസ് യാത്ര ചെയ്താണ് റുമേനിയയിലെ ബുഹാറസിൽ എത്തിയത്.

മൂന്നു ബസുകളിൽ 220 വിദ്യാർഥികൾ. ഇതിൽ നൂറോളം പേർ മലയാളികളായിരുന്നു. ബുഹാറസിൽനിന്ന് വിമാനമാർഗം കുവൈത്തിലെത്തി. അവിടെനിന്ന് മുംബൈയിലും. നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസിയുടെ സഹായം ഉണ്ടായിരുന്നു. ഇപ്പോഴും ലക്ഷ്മിയുടെ ഭയം വിട്ടുമാറിയിട്ടില്ല. 

Tags:    
News Summary - dennith lakshmi reached safe from ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.