അരൂർ: അരൂർ നിയോജക മണ്ഡലത്തിൽ മൂന്ന് മുന്നണികളും പ്രചാരണം സജീവമാക്കി. കടലോരവും കായലോരവും വ്യവസായ മേഖലയും ചെമ്മീൻ സംസ്കരണ കയറ്റുമതിശാലകളും നഗരാതിർത്തിയായ അരൂരും ഗ്രാമീണ മേഖലകൾ അധികമുള്ള പഞ്ചായത്തുകളും കേരളത്തിലെ ഏക പഞ്ചായത്ത് ദ്വീപായ പെരുമ്പളവുമൊക്കെ ഉൾപ്പെട്ടതാണ് അരൂർ മണ്ഡലം.
സിറ്റിങ് എം.എൽ.എ ആയ യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ ദിവസങ്ങൾക്കുമുേമ്പ പ്രവർത്തനം ആരംഭിച്ചിരുന്നു. സിറ്റിങ് എം.എൽ.എമാർക്ക് സീറ്റുണ്ടെന്ന ഉറപ്പിലായിരുന്നു ഇത്. ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ യു.ഡി.എഫ് പ്രവർത്തകർക്കൊപ്പം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ ഷാനിമോൾ പ്രചാരണം ശക്തമാക്കി.
സ്ഥാനാർഥിയായി ദലീമ ജോജോയെ തീരുമാനിച്ചശേഷം പൂച്ചാക്കലിൽ നടന്ന മണ്ഡലം കൺവെൻഷനോടെയാണ് എൽ.ഡി.എഫ് സജീവമായത്. തുറവൂരിൽ നിന്നാരംഭിച്ച റോഡ് ഷോയും വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്ന കൺവെൻഷനും മന്ത്രി തോമസ് ഐസക്കിെൻറ സാന്നിധ്യവും മറ്റും അണികളിൽ ചെറുതല്ലാത്ത ആവേശം നിറച്ചിട്ടുണ്ട്.
ബൂത്തുകൾതോറും പ്രവർത്തനം തുടങ്ങിയിട്ടില്ലെങ്കിലും പഞ്ചായത്ത്തല കൺവെൻഷനുകൾ പൂർത്തീകരിച്ചു വരുകയാണ്. ദലീമ കുടുംബയോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ഒരുതവണ മത്സരിച്ചതിെൻറ ബലത്തിൽ മണ്ഡലപരിചയം വിനിയോഗിക്കുകയാണ് അനിയപ്പൻ. മണ്ഡലം ആകെ ഓടിനടന്ന് പ്രവർത്തിക്കാൻ അനിയപ്പന് കഴിയുന്നുണ്ട്. മറ്റ് മുന്നണികളെപ്പോലെതന്നെ ആവേശത്തിലാണ് ബി.ഡി.ജെ.എസ് സ്ഥാനാർഥിയായ അനിയപ്പനും.
തുറവൂർ: അരൂർ മണ്ഡലത്തിൽ എൽ.ഡി.എഫിന് വെല്ലുവിളിയായി ഘടകകക്ഷികൾ. തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽനിന്ന് ഘടകകക്ഷികൾ വിട്ടുനിൽക്കുന്നത് അരൂരിൽ സി.പി.എമ്മിന് തലവേദനയായിട്ടുണ്ട്.
ഐ.എൻ.എൽ, ജനാധിപത്യ കേരള കോൺഗ്രസ്, ജനതാദൾ, എൻ.സി.പി, കേരള കോൺഗ്രസ് ബി, ജെ.എസ്.എസ് തുടങ്ങിയ കക്ഷികളാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉടലെടുത്ത തർക്കങ്ങളാണ് ഇവർ വിട്ടുനിൽക്കാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.