അരൂരിൽ മത്സ്യബന്ധന വിവാദം വരെ തെരഞ്ഞെടുപ്പ് വിഷയം

അ​രൂ​ർ (ആലപ്പുഴ): അ​രൂ​രി​ൽ കോ​വി​ഡ് മു​ത​ൽ ആ​ഴ​ക്ക​ട​ലി​ലെ മീ​ൻ​പി​ടി​ത്തം വ​രെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യ​മാ​കും. 2019ലെ ​പാ​ർ​ല​മെൻറ് തെ​ര​ഞ്ഞെ​ടു​പ്പ് മു​ത​ൽ അ​രൂ​രി​ലെ മ​ണ്ണ് രാ​ഷ്​​ട്രീ​യ ചൂ​ടി​ലാ​ണ്. എ.​എം. ആ​രി​ഫ് വി​ജ​യ​ത്തി​െൻറ ഹാ​ട്രി​ക് നേ​ടി നി​ൽ​ക്കു​മ്പോ​ഴാ​ണ് പാ​ർ​ല​മെൻറ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​എം ആ​രി​ഫി​നെ ഇ​റ​ക്കു​ന്ന​ത്. ആ ​പ​രീ​ക്ഷ​ണം വി​ജ​യി​ച്ചു.

മ​റ്റെ​ല്ലാ​യി​ട​ത്തും പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ഴും പ​രീ​ക്ഷ​ണം വി​ജ​യ​മാ​യ​ത് അ​രൂ​രി​ൽ മാ​ത്രം. ആ​രി​ഫ് അ​രൂ​രി​നെ വി​ട്ട​പ്പോ​ൾ അ​രൂ​ർ ഇ​ട​തി​നെ വി​ട്ടു. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​പ്പി​ക്കാ​ൻ ക​ഴി​യാ​തെ​പോ​യ ഷാ​നി​മോ​ൾ ഉ​സ്​​മാ​നെ നി​യ​മ​സ​ഭ​യി​ലേ​ക്ക് പ​റ​ഞ്ഞു​വി​ട്ട് അ​രൂ​ർ ക​ടം തീ​ർ​ത്തു. പി​ന്നീ​ട് വ​ന്ന ത്രി​ത​ല​പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫി​നൊ​പ്പം​നി​ന്ന് അ​രൂ​ർ മ​ണ്ഡ​ലം ചു​വ​പ്പി​ന് ഒ​പ്പ​മെ​ന്ന് തെ​ളി​യി​ച്ചു. അ​രൂ​രി​ൽ ആ​ദ്യം ച​ർ​ച്ച​യാ​കു​ക വി​ക​സ​ന​മാ​കും. വി​ക​സ​ന​കാ​ര്യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ, അ​രൂ​രി​നെ പ​രി​ഗ​ണി​ച്ചി​ല്ലെ​ന്ന പ​രാ​തി​യും പ്ര​തി​ഷേ​ധ​വും നി​ല​വി​ലെ എം.​എ​ൽ.​എ ഷാ​നി​മോ​ൾ​ക്ക്​ ത​ന്നെ​യു​ള്ള​പ്പോ​ൾ പ്ര​ത്യേ​കി​ച്ചും.

മ​ണ്ഡ​ല​ത്തി​ൽ തു​ട​ങ്ങി ​െവ​ച്ച​തും പൂ​ർ​ത്തി​യാ​ക്കാ​ത്ത​തു​മാ​യ വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി​ക​ൾ പു​തി​യ കാ​ല​ഘ​ട്ട​ത്തി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കേ​ണ്ട​തു​ണ്ട്. മ​ത്സ്യ​സം​സ്​​ക​ര​ണ ക​യ​റ്റു​മ​തി മേ​ഖ​ല​യാ​യ അ​രൂ​ർ മ​ണ്ഡ​ല​ത്തി​ൽ ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലെ പു​തി​യ വി​വാ​ദ​ങ്ങ​ളും ച​ർ​ച്ച​യാ​കും.

കൺട്രോൾ റൂം തുറന്നു

ആ​ല​പ്പു​ഴ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂം ​ക​ല​ക്ട​റേ​റ്റി​ല്‍ ആ​രം​ഭി​ച്ചു. ക​ല​ക്ട​ര്‍ എ. ​അ​ല​ക്സാ​ണ്ട​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ഓ​ഫി​സ​ര്‍ എ. ​അ​രു​ണ്‍കു​മാ​ര്‍, തെ​ര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ ജെ. ​മോ​ബി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ടോ​ൾ ഫ്രീ ​ന​മ്പ​ർ 1950.

Tags:    
News Summary - Election issue till fisheries controversy in Aroor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.