അരൂർ: കോവിഡ് ഭീതിയില്‍ മത്സ്യബന്ധനവും സമുദ്രോൽപന്ന കയറ്റുമതിയും പ്രതിസന്ധിയിൽ. കേരളത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ അളവില്‍ സമുദ്രോൽപന്നങ്ങള് കയറ്റി അയക്കുന്ന അരൂരില്‍ സംഭരണം തീരെ കുറഞ്ഞു. മികച്ച കച്ചവടം പ്രതീക്ഷിച്ച സമയത്താണ് പ്രതിസന്ധിയെന്ന് വ്യാപാരികള്‍ പറയുന്നു. ചൈനയില്‍ ഇറക്കുമതിക്ക് നിയന്ത്രണം വന്നതും കേരളത്തില്‍നിന്നുള്ള കയറ്റുമതിക്ക് തിരിച്ചടിയായി. വന്‍കിട വ്യാപാരികളും ചെറുകിട മത്സ്യഉൽപാദകരും ബുദ്ധിമുട്ടിലാണ്.
കയറ്റുമതിക്കായി ശേഖരിച്ച മത്സ്യ-മാംസാദികള്‍ സ്റ്റോര്‍ റൂമുകളില്‍ കെട്ടിക്കിടക്കുകയാണ്. ചെമ്മീന്‍, ഞണ്ട്, തുടങ്ങി കേരളത്തില്‍നിന്ന് വിപണനം ചെയ്യുന്ന സമുദ്രോല്പന്നങ്ങള്ക്ക് പുറമെ രാജ്യത്തുനിന്ന് ഏറ്റവും കൂടുതലായി വില്‍ക്കുന്ന ബീഫ് ഉൾപ്പെടെ വിപണിയില്ലാതെ ബുദ്ധിമുട്ടുകയാണ്.
സമുദ്രോൽപന്ന കയറ്റുമതിയിൽ 20-25 ശതമാനം ഇടിവുണ്ടായെന്ന് വിലയിരുത്തൽ. സ്ഥിതി കാര്യമായി മെച്ചപ്പെട്ടില്ലെങ്കിൽ നടപ്പു സാമ്പത്തിക വർഷം 2,500- 3,000 കോടിയുടെ ബിസിനസ് നഷ്ടം ഉണ്ടാകുമെന്നാണ് കയറ്റുമതി വ്യവസായ സമൂഹത്തിെൻറ ആശങ്ക. കോവിഡ് ആഗോള വിപണിയെ ബാധിച്ചതിനാൽ കുറഞ്ഞ വിലയ്ക്ക് ഉൽപന്നങ്ങൾ വിൽക്കേണ്ടി വരുന്നതും വരുമാനം ഇല്ലാതിരിക്കുമ്പോഴും വായ്പപലിശ, ജീവനക്കാരുടെ ശമ്പളം, മറ്റു ചെലവുകൾ എന്നിവയെല്ലാം ചേരുമ്പോൾ കോടികളുടെ സാമ്പത്തിക ഭാരമുണ്ടാകുമെന്ന ആശങ്കയും വ്യവസായികൾ പങ്കിടുന്നു. പീലിങ്, സംസ്കരണ യൂനിറ്റുകൾക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ അനുമതി ലഭിക്കുന്നുണ്ടെങ്കിലും കർശന നിയന്ത്രണങ്ങളോടെ ആണെങ്കിലും യൂനിറ്റുകൾ പ്രവർത്തിച്ചാൽ കയറ്റുമതിയും ആഭ്യന്തര വിൽപനയും മെച്ചപ്പെടുത്താൻ കഴിയും. നിലവിൽ, മത്സ്യബന്ധനവും സമുദ്രോൽപന്ന കയറ്റുമതിയും ഏറക്കുറെ പൂർണ സ്തംഭനത്തിലാണ്. സമുദ്രോൽപന്ന മേഖല നേരിടുന്ന വൻ പ്രതിസന്ധി കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ശ്രദ്ധയിൽപ്പെടുത്തിയതായി സമുദ്രോൽപന്ന കയറ്റുമതി, വികസന അതോറിറ്റി (എം.പി.ഇ.ഡി.എ) പറയുന്നു.
കോവിഡ് തുടങ്ങിയ കാലം മുതൽ സർക്കാറുമായും വ്യവസായ സമൂഹവുമായും എം.പി.ഇ.ഡി.എ സമ്പർക്കത്തിലാണ്. സമുദ്രോൽപന്ന കയറ്റുമതിയുടെ മികവിൽ മികവിെൻറ പട്ടണമായി അരൂർ മേഖലയെ കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടുണ്ടെങ്കിലും മത്സ്യ സംസ്കരണ കയറ്റുമതി ശാലകൾ സംസ്ഥാനത്ത് ഏറ്റവുമധികം കേന്ദ്രീകരിച്ചിരിക്കുന്നതും അരൂരിൽ തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.