അരൂർ: ലോക്ഡൗൺ കാലത്ത് നിർത്തിയ അരൂർ കെൽട്രോൺ-കുമ്പളങ്ങി ഫെറി ചങ്ങാടം സർവിസ് പുനരാരംഭിക്കാത്തതിൽ പ്രതിഷേധം.അരൂർ, കുമ്പളങ്ങി ഗ്രാമപഞ്ചായത്തുകൾ ഒന്നിടവിട്ട വർഷങ്ങളിലാണ് ടെൻഡർ വിളിച്ച് ചങ്ങാട സർവിസ് നടത്തുന്നത്. ഇക്കുറി അരൂർ പഞ്ചായത്തിനാണ് നടത്തിപ്പ് ചുമതല.
കരാർ എടുത്ത ഘട്ടത്തിലാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ, ഇത് പിൻവലിച്ച് ബസ്, ടാക്സി, ഓട്ടോ സർവിസുകൾ വരെ തുടങ്ങിയിട്ടും ചങ്ങാടം പുനരാരംഭിക്കാത്തതിൽ ജനരോഷം ശക്തമാണ്.
കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളിൽ കോവിഡ് രൂക്ഷമാകുന്ന ഘട്ടത്തിൽ സർവിസ് അൽപംകൂടി നീട്ടിെവക്കണമെന്ന കുമ്പളങ്ങി പഞ്ചായത്തിെൻറ നിർദേശത്തെത്തുടർന്നാണ് കടത്ത് തുടങ്ങാത്തതെന്ന് അരൂർ പഞ്ചായത്ത് അധികൃതർ പറഞ്ഞു. എന്നാൽ, സർവിസ് ഉടൻ ആരംഭിക്കണമെന്നാണ് ഓട്ടോ തൊഴിലാളികളും യാത്രക്കാരും ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.