അരൂർ: പ്ലാസ്റ്റിക് മാലിന്യനിർമാർജനം കാര്യക്ഷമമാക്കാൻ കെൽട്രോൺ സഹകരണത്തോടെ അരൂർ ഗ്രാമപഞ്ചായത്തിൽ ഗാർബേജ് ആപ് പ്രവർത്തനം സജ്ജമാക്കി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രാഖി ആന്റണി മൂന്നാം വാർഡിൽ ഒരുവീടിന്റെ മുന്നിൽ ക്യു.ആർ കോഡ് പതിപ്പിച്ച് ആപ്പിന്റെ ഉദ്ഘാടനം ചെയ്തു.ഹരിത കർമസേന പ്രവർത്തകരിലൂടെയാണ് ഗാർബേജ് ആപ് പ്രവർത്തനസജ്ജമാക്കുന്നത്.
കെൽട്രോണിന്റെ ഗാർബേജ് ആപ്ജി.പി.എസ് സംവിധാനത്തിന്റെ രീതിയിലാണ് ഇത് പ്രവർത്തിക്കുന്നത്. കർമസേന പ്രവർത്തകരുടെ സാന്നിധ്യം യഥാസമയം ഉണ്ടാകുന്നുണ്ടോയെന്നും പ്ലാസ്റ്റിക് അടക്കമുള്ള മുഴുവൻ മാലിന്യനിർമാർജനത്തിനും വേഗം കൈവരുമെന്ന് കണക്കാക്കുന്നു. വൈസ് പ്രസിഡന്റ് ഇ.ഇ. ഇഷാദ് ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷ അമ്പിളി ഷിബു, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ നൗഷാദ് കുന്നേൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.