അരൂർ: കെല്‍ട്രോണിനെ കേന്ദ്രീകരിച്ച് സംസ്ഥാനത്തെ ഇലക്ട്രോണിക്സ് ഹബ്ബാക്കി മാറ്റുമെന്ന് മന്ത്രി പി. രാജീവ്. പൊതുമേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള ഊര്‍ജിത നടപടികളുടെ ഭാഗമായി കെല്‍ട്രോണ്‍ ഉള്‍പ്പെടെ വിവിധ കമ്പനികളുടെ മാസ്റ്റര്‍ പ്ലാനുകള്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും. എന്‍.പി.ഒ.എല്‍ സാങ്കേതികവിദ്യയില്‍ കെല്‍ട്രോണ്‍ തദ്ദേശീയമായി നിര്‍മിച്ച സമുദ്രാന്തര മിസൈല്‍ പ്രതിരോധ സംവിധാനമായ മാരീച് അറെയുടെ കൈമാറ്റച്ചടങ്ങ് അരൂരിലെ കെല്‍ട്രോണ്‍ കണ്ട്രോള്സില് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മാരീച് അറെയുടെ ചെറുമാതൃക കെല്‍ട്രോണ്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എന്‍. നാരായണ മൂര്‍ത്തി എന്‍.പി.ഒ.എല്‍ ഡയറക്ടര്‍ എസ്. വിജയന് പിള്ളക്ക് കൈമാറി. എ.എം. ആരിഫ് എം.പി, ദലീമ ജോജോ എം.എല്‍.എ, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി, വൈസ് പ്രസിഡന്റ് ആര്. ജീവന്, ജില്ല പഞ്ചായത്ത് അംഗം അനന്തു രമേശന്, അരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി, കെ.എസ്.ഡി.പി ചെയർമാൻ സി.ബി. ചന്ദ്രബാബു, കെൽട്രോൺ എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സുനിൽ തുടങ്ങിയവര്‍ പങ്കെടുത്തു.
കപ്പലുകളെ തകര്‍ക്കുന്ന ബോംബുകളെ കണ്ടെത്താനും വഴിതിരിച്ചുവിടാനും കഴിവുള്ള അഡ്വാന്‍സ്ഡ് ടോര്‍പിഡോ ഡിഫന്‍സ് സിസ്റ്റം (എ.ടി.ഡി.എസ്) ആണ് മാരീച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.