അരൂർ: അരൂക്കുറ്റിയിൽ ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ഹൗസ്ബോട്ട് ലാൻഡിങ് സെന്ററും വാച്ച് ടവറും മീൻ പിടിക്കാൻ പറ്റിയ സ്ഥലം മാത്രമായി. വർഷങ്ങൾക്കുമുമ്പ് സർക്കാറിെൻറ ഖജനാവിൽനിന്ന് വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ട് ലക്ഷങ്ങൾ ചെലവഴിച്ച് കൈതപ്പുഴ കായലിൽ അരൂക്കുറ്റി പഴയബോട്ട് ജെട്ടിയിൽ നിർമിച്ചതാണ് ഹൗസ്ബോട്ട് ലാൻഡിങ് സെൻററും വാച്ച് ടവറും.
എ.എം. ആരിഫ് എം.എൽ.എ ആയിരുന്നപ്പോൾ സർക്യൂട്ട് ടൂറിസത്തിന്റെ ഭാഗമായി നിർമിച്ചതാണിത്. ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും പദ്ധതി പ്രാവർത്തികമാകാത്തതിൽ പ്രതിഷേധം വർധിച്ചപ്പോൾ ഹൗസ് ബോട്ട് ലാൻഡിങ് സെന്ററിനോട് ചേർന്ന സ്ഥലം വിനോദസഞ്ചാര വകുപ്പിന് വിട്ടുകൊടുക്കാൻ എക്സൈസ് വകുപ്പ് തയാറാകാത്തതാണ് പദ്ധതിക്ക് തടസ്സമാകുന്നതെന്നാണ് അധികാരികൾ പറഞ്ഞത്. പിന്നീട് ബോട്ട് ജെട്ടിയായെങ്കിലും നിർമിതികൾ ഉപയോഗിക്കാൻ ഒരു ശ്രമം നടത്തി. വൈക്കം-എറണാകുളം സർവിസ് നടത്തുന്ന സൂപ്പർഫാസ്റ്റ് വേഗബോട്ട് അരൂക്കുറ്റിയിൽ അടുക്കുന്നതിനുവേണ്ടി കഠിന പരിശ്രമം അരൂക്കുറ്റി നിവാസികൾ നടത്തി. വർഷങ്ങളായി ബോട്ട് അടുക്കാതിരുന്ന ബോട്ട് ജെട്ടിയിൽ എക്കലും മണ്ണും അടിഞ്ഞ് ബോട്ട് അടുക്കുന്നതിന് തടസ്സമുണ്ടാക്കിയിരുന്നു. ബോട്ട് ചാലുകീറുന്നതിന് മണ്ണും എക്കലും നീക്കുന്നതിന് ഡ്രഡ്ജിങ് ആവശ്യമായിരുന്നു. എക്കലും മണ്ണും നീക്കുന്നതിന് ലക്ഷങ്ങളുടെ കരാർ നൽകി. ഡ്രഡ്ജിങ് നടക്കുന്നതിനിടെ കൈതപ്പുഴ കായലിലെ ചെറുതുരുത്തുകളിലേക്കുള്ള കുടിവെള്ളമെത്തിക്കുന്ന പൈപ്പുകൾ തകരാറിലായതും കായലിൽനിന്ന് കോരിയ മണ്ണിനെ ചൊല്ലിയുള്ള അവകാശ തർക്കവും ബാക്കിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.