റോഡിന് ഭൂമി ഏറ്റെടുക്കുന്നതിനായി ചേർന്ന സ്ഥലം ഉടമകളുടെ യോഗത്തിൽ ആരിഫ്​ എം.പി സംസാരിക്കുന്നു

റോഡിന് ഭൂമി ഏറ്റെടുക്കൽ; സ്ഥലം ഉടമകളുടെ യോഗം

അരൂർ : എരമല്ലൂർ  കാക്കതുരുത്ത് പാലത്തിന്‍റെ അപ്രോച്ച് റോഡിന് സ്ഥലം ഏറെടുക്കുന്നതിനു വേണ്ടി എഴുപുന്ന ഗ്രാമ പഞ്ചായത്തിൽ വച്ച് സ്ഥല ഉടമകളുടെയും ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. 

17 സ്ഥലം ഉടമകളിൽ നിന്നാണ് സ്ഥലം ഏറെടുക്കേണ്ടത്. യോഗത്തിൽ ദലീമ ജോജോ എം.എൽ.എ.അദ്ധ്യക്ഷയായി. അഡ്വ. എ.എം ആരിഫ് എം.പി പദ്ധതി വിശദീകരിച്ചു.

ജില്ലാ കലക്ടർ എ.അലക്സാണ്ടർ ബ്ലോക്ക് വൈസ് പ്രസിഡന്‍റ്​ ആർ. ജീവൻ, എഴുപുന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ ആർ. പ്രദീപ് കാക്കതുരുത്ത് വാർഡ് മെമ്പർ അഖിൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു. 

Tags:    
News Summary - Land acquisition for road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.