അരൂർ: ഒരു സ്ഥാപനത്തിന് വൈദ്യുതി കണക്ഷൻ നൽകി വെളിച്ചമേകാൻ പോയ ഗൃഹനാഥെൻറ ജീവിതം ഒരു വർഷമായി ഇരുട്ടിലാണ്. അരൂർ കെ.എസ്.ഇ.ബി സെക്ഷനിലെ ലൈൻമാനായ അരൂർ മുരിക്കുതറ എം.സി. ജയകുമാർ 2019 ഡിസംബർ 10നാണ് വൈദ്യുതി പോസ്റ്റിൽനിന്ന് വീണ് തളർന്ന് കിടപ്പിലായത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഒരു മാസത്തെ ചികിത്സക്കുതന്നെ 15 ലക്ഷത്തോളം ചെലവായി. സംസാരിക്കുകയോ കൈകാലുകൾ അനക്കുകയോ ചെയ്യാതെ ഒരേ കിടപ്പിലാണ്.
ഏക ആശ്രയമായ ജയകുമാർ കിടപ്പിലായതോടെ കുടുംബം ദുരിതത്തിലായി. മാസംതോറും 3000 രൂപയിലധികം മരുന്നിനുമാത്രം ചെലവാകും. കെ.എസ്.ഇ.ബി.യിലെ സഹപ്രവർത്തകർ ആകാവുന്ന വിധത്തിൽ സഹായിച്ചെങ്കിലും തുടർ ചികിത്സയും ജീവിതവും എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന സങ്കടത്തിലാണ് ജയകുമാറിെൻറ ഭാര്യ. രണ്ട് മക്കളുണ്ട്. ആശ്രിത നിയമനപ്രകാരം മകന് ജോലി ലഭിച്ചാൽ കാര്യങ്ങൾക്ക് അൽപം ആശ്വാസമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.