നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയുടെ പിന്നിൽ ചരക്ക് ലോറി ഇടിച്ച നിലയിൽ

കണ്ടെയ്നർ ലോറിക്ക് പിന്നിൽ ചരക്ക് ലോറി ഇടിച്ചു

അരൂർ: നിർത്തിയിട്ടിരുന്ന  കണ്ടെയ്നർ ലോറിയുടെ പിന്നിൽ ചരക്ക് ലോറി ഇടിച്ച്​ ഡ്രൈവർക്ക്​ പരിക്ക്​. ലോറി ഡ്രൈവർ കണ്ണൂർ സ്വദേശി വിഷ്ണുവിനാണ്​ പരുക്കേറ്റത്​. ദേശീയപാതയിൽ ചന്തിരൂർ ഗവ. ഹൈസ്കൂളിനു സമീപത്തുവെച്ചാണ്​ അപകടം.

പാലക്കാട് മലബാർ സിമൻറ്​ ഫാക്റിയിൽ നിന്നു ചേർത്തല പള്ളിപ്പുറം ഭാഗത്തേക്ക്​ പോകുകയായിരുന്നു ലോറി. ലോറിയുടെ മുൻഭാഗം തകർന്നു. ഡ്രൈവർ വിഷ്ണുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - lorry accident alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.