അരൂർ: മഴ കനത്തതോടെ അരൂർ മേഖലയിലെ പ്രധാന റോഡുകൾ വെള്ളത്തിൽ. അരൂർ - തോപ്പുംപടി റൂട്ടിൽ സംസ്ഥാന ഹൈവേയിൽ അരൂർ മാർക്കറ്റിനുസമീപം റെയിൽവേ മേൽപ്പാലത്തിന് അടിയിലെ റോഡിൽ ഒറ്റ മഴയിൽ വെള്ളം കെട്ടിക്കിടക്കുന്നത് യാത്രക്കാർക്ക് ദുരിതമായി.
നിരവധി വിദ്യാർഥികൾ കാൽനടയായും സൈക്കിളിലും പോകുന്ന റോഡാണിത്. മറ്റ് വാഹനങ്ങൾ വേഗത്തിൽ പോകുമ്പോൾ തെറിക്കുന്ന മലിനജലം സ്കൂൾ കുട്ടികളടക്കമുള്ളവരുടെ ദേഹത്ത് പതിക്കുന്നുണ്ട്. കാൽനടക്കാർ ഏറെ കഷ്ടപ്പെട്ടാണ് കടന്നുപോകുന്നത്. അരൂരിലെ ബസ് സ്റ്റോപ്പുകളും വെള്ളത്തിലാണ്. അരൂർ ക്ഷേത്രം ബസ് സ്റ്റോപ്പിലെ ഷെൽട്ടറിലേക്ക് യാത്രക്കാർക്ക് കടക്കാനാവാത്തവിധം വെള്ളക്കെട്ടാണ്. എറണാകുളത്തേക്ക് യാത്രക്കാർ ബസിൽ കയറുന്ന സ്ഥലത്തും സമാനസ്ഥിതിയാണ്. അരൂർ പള്ളി ബസ് സ്റ്റോപ്പിൽ യാത്രക്കാർ ഇറങ്ങുന്ന സ്ഥലവും വെള്ളത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.