അരൂർ : സർക്കാർ നയമായ ഒരു നെല്ല് ഒരു മീൻ നയം അട്ടിമറിച്ച് കൊണ്ട്.എഴുപുന്ന, കോടംതുരുത്ത് പ്രദേശത്തെ നൂറുകണക്കിന് ഏക്കർ കണക്കിന് പൊക്കാളി കൃഷിയിടത്തിൽ മത്സ്യകൃഷി നടത്തുന്നതിനെതിരെ, പ്രദേശവാസികൾ കൾ പഞ്ചായത്തിൽ മുന്നിൽ ധർണ നടത്തി.
പൊക്കാളി കൃഷിക്ക് നിലമൊരുക്കാൻ കർഷകർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ ഉത്തരവ് നൽകിയിരുന്നു.ഉത്തരവു മാനിക്കാത്ത കർഷകരെ മത്സ്യ വാറ്റിന് അനുവദിക്കരുതെന്ന് ഫിഷറീസിൽ നിർദ്ദേശവും നൽകിയിരുന്നു. എന്നാൽ സർവീസിൽനിന്ന് അനുമതി ലഭിക്കാതെ തന്നെ കർഷകർ മത്സ്യവാറ്റിന് ഒരുങ്ങുന്നസന്ദർഭത്തിലാണ് കളക്ടറുടെ ഉത്തരവ് പാലിക്കാൻക്കാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് മത്സ്യവാറ്റിനെതിരെ , പൊക്കാളി കൃഷിക്കുവേണ്ടി പ്രദേശവാസികൾ സംഘടിച്ച് എഴുപുന്ന ഗ്രാമപഞ്ചായത്തി ലേക്ക്മാർച്ചും , ധർണയും നടത്തിയത്.
ഹൈക്കോടതി അഭിഭാക്ഷകനും പ്രതിരോധ സമിതി പ്രവർത്തകനും അഭിഭാക്ഷനുമാ യ ഒ.ബി.രാജഗോപാൽ ധർണ ഉദ്ഘാടനം ചെയ്തു. മുഴുവൻ സമയവും ഉപ്പുവെള്ളം കെട്ടിക്കിടക്കുന്നതിനാൽ, കൃഷിയിടങ്ങൾക്ക് അരികിലുള്ള വീടുകൾ ഉപ്പു കയറി തെള്ളിനശിക്കുകയാണെ ന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊക്കാളി കൃഷി നടത്താതെ, മത്സ്യകൃഷിക്ക് ഒരുങ്ങിയാൽ, പാടത്തിറങ്ങി സമരം ചെയ്യുമെന്ന് തൊഴിലാളികൾ മുന്നറിയിപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.