കെ.​എ​സ്.​ഇ.​ബി അ​രൂ​ർ സെ​ക്​​ഷ​ൻ ഓ​ഫി​സി​ൽ അ​സം റൈ​ഫി​ൾ​സി​ലെ പ​ട്ടാ​ള​ക്കാ​ര​ൻ വി.​ജെ. ജെ​യു​ടെ ഭാ​ര്യ​യും മ​ക്ക​ളും പ്ര​തി​ഷേ​ധി​ക്കു​ന്നു

വീട്ടിൽ വൈദ്യുതിയില്ല; കെ.എസ്​.ഇ.ബി ഓഫിസിൽ പ്രതിഷേധവുമായി പട്ടാളക്കാര​െൻറ കുടുംബം

അ​രൂ​ർ: വീ​ട്ടി​ൽ വൈ​ദ്യു​തി പു​നഃ​സ്​​ഥാ​പി​ക്കാ​ൻ കെ.​എ​സ്.​ഇ.​ബി ഓ​ഫി​സി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി അ​സം റൈ​ഫി​ൾ​സി​ൽ ജോ​ലി ചെ​യ്യു​ന്ന പ​ട്ടാ​ള​ക്കാ​ര​െൻറ കു​ടും​ബം. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി അ​രൂ​ർ മു​ക്കം​കോ​ള​നി​യി​ലെ താ​മ​സ​ക്കാ​രാ​യ വി.​ജെ. ജെ​യു​ടെ ഭാ​ര്യ​യും മ​ക​ളു​മാ​ണ്​ അ​രൂ​ർ സെ​ക്​​ഷ​ൻ ഓ​ഫി​സി​ൽ പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്.

ഇ​ല​ക്​​ട്രി​ക്​ പോ​സ്​​റ്റി​ൽ ലൂ​സ്​ കോ​ണ്ടാ​ക്​​ട്​ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന്​ വൈ​ദ്യു​തി നി​ല​ച്ച വെ​ള്ളി​യാ​ഴ്​​ച രാ​ത്രി ഒ​മ്പ​ത്​ മ​ണി​യോ​ടെ വി​വ​രം ഓ​ഫി​സി​ൽ വി​ളി​ച്ച്​ പ​റ​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ആ​രും ഫോ​ൺ എ​ടു​ത്തി​ല്ലെ​ന്ന്​ പ​റ​യു​ന്നു.

പി​റ്റേ​ന്ന്​ രാ​വി​ലെ ഭാ​ര്യാ സ​ഹോ​ദ​ര​ൻ നേ​രി​​ട്ടെ​ത്തി പ​രാ​തി രേ​ഖാ​മൂ​ലം എ​ഴു​തി ന​ൽ​കി​യെ​ന്ന ജെ​യ്​ ഫേ​സ്​​ ബു​ക്ക്​ പോ​സ്​​റ്റി​ൽ പ​റ​യു​ന്നു. വൈ​കീ​ട്ടാ​യി​ട്ടും വൈ​ദ്യു​തി വ​രാ​ത്ത​തി​നാ​ൽ വി​ളി​ച്ച്​ ചോ​ദി​ച്ച​പ്പോ​ൾ പ​രാ​തി​ക​ൾ പ​രി​ഹ​രി​ച്ച്​ വ​രു​ന്ന മു​റ​ക്ക്​ ജീ​വ​ന​ക്കാ​രെ അ​യ​ക്കു​മെ​ന്ന മ​റു​പ​ടി​യാ​ണ്​ ല​ഭി​ച്ച​ത്.

രാ​ത്രി​യാ​യി​ട്ടും കാ​ര്യം ന​ട​ക്കാ​തെ​യാ​യ​പ്പോ​ൾ മ​ക്ക​ളു​മാ​യി ഓ​ഫി​സി​ലെ​ത്തി​യ ഭാ​ര്യ​യോ​ട്​ രാ​ത്രി​യാ​യ​തി​നാ​ൽ പോ​സ്​​റ്റി​ൽ ക​യ​റാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ്​ കി​ട്ടി​യ​തെ​ന്ന്​ ജ​യ്​​പ​റ​യു​ന്നു.

തു​ട​ർ​ന്ന്​ വി.​കെ. സു​നീ​ഷ്, കെ.​കെ. വാ​സ​വ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ​െറ​സി​ഡ​ൻ​റ്​​സ്​ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളെ​ത്തി ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ സം​ഭ​വം കൈ​വി​ട്ടു​പോ​കു​മെ​ന്ന്​ മ​ന​സ്സി​ലാ​ക്കി ജീ​വ​ന​ക്കാ​ർ പോ​സ്​​റ്റി​ൽ ക​യ​റാ​ൻ ത​യാ​റാ​വു​ക​യും ഒ​മ്പ​ത്​ മ​ണി​യോ​ടെ വൈ​ദ്യു​തി എ​ത്തു​ക​യും ചെ​യ്​​തു. എ​ന്നാ​ൽ, മു​ക്കം കോ​ള​നി​യി​ൽ വൈ​ദ്യു​തി ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ താ​മ​സം നേ​രി​ട്ടു​വെ​ന്ന പ​രാ​തി​ക്കി​ട വ​ന്ന​ത്​ ട്രാ​ൻ​സ്​​ഫോ​ർ​മ​റി​െൻറ കേ​ട്​ പ​രി​ഹ​രി​ക്കാ​ൻ ​ മു​ൻ​ഗ​ണ​ന ന​ൽ​കി​യ​തി​നാ​ലാ​ണെ​ന്ന്​ കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​ഞ്ഞൂ​റോ​ളം ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ വൈ​ദ്യു​തി മു​ട​ങ്ങി​യ പ​രാ​തി പ​രി​ഹ​രി​ക്കാ​ൻ മു​ൻ​ഗ​ണ​ന ന​ൽ​കി​യ​തി​നാ​ലാ​ണ്​ പ​ട്ടാ​ള​ക്കാ​ര​െൻറ വീ​ട്ടി​ൽ താ​മ​സം നേ​രി​ട്ട​ത്. ജീ​വ​ന​ക്കാ​ർ തി​രി​ച്ചെ​ത്തി​യ ഉ​ട​ൻ രാ​ത്രി ത​ന്നെ വൈ​ദ്യു​തി പു​നഃ​സ്​​ഥാ​പി​ച്ചെ​ന്ന്​ അ​സി.​എ​ൻ​ജി​നീ​യ​ർ വ്യ​ക്​​ത​മാ​ക്കി.

പ്ര​തി​കൂ​ല കാ​ലാ​വ​സ്​​ഥ​യി​ലും ജോ​ലി​ക​ൾ കൃ​ത്യ​മാ​യി നി​ർ​വ​ഹി​ക്കു​ന്ന ത​ങ്ങ​ളെ ​കാ​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കാ​തെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത്​ ശ​രി​യ​ല്ലെ​ന്ന്​ ജീ​വ​ന​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ൾ വ്യ​ക്​​ത​മാ​ക്കി. 

Tags:    
News Summary - No electricity in the house; Family of a soldier protested at KSEB office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.