അരൂർ: ആലപ്പുഴയുടെ ജലസമൃദ്ധിയും പച്ചത്തുരുത്തുകളും ഉൾപ്പെെട പഴയ കാലത്തിെൻറ നഷ്ട കാഴ്ചകൾ കാൻവാസിൽ പകർത്തുകയാണ് എരമല്ലൂർ സെൻ വേണു. കേരളലളിതകല അക്കാദമി സാംസ്കാരിക വകുപ്പിെൻറ സഹായത്തോടെ ഒരുക്കുന്ന 'നിറകേരളം' എന്ന പേരിലുള്ള ചിത്രകല ക്യാമ്പിൽ പങ്കെടുത്ത് ചിത്രം വരക്കുകയാണ് വേണു.
കോവിഡ് കാലത്ത് ഒറ്റപ്പെട്ടുപോയ കലാകാരന്മാരെ സഹായിക്കാൻ എല്ലാ ജില്ലകളിൽനിന്നുമായി 105 കലാകാരൻമാരെ പങ്കെടുപ്പിക്കുന്നതാണ് ക്യാമ്പ്. ആഗസ്റ്റ് 25ന് മന്ത്രി എ.കെ. ബാലൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത ക്യാമ്പ് 10 ദിവസം നീളും. ചിത്രകാരന്മാർ അവരുടെ വീടുകളിൽ ഇരുന്നാണ് ചിത്രം വരക്കുന്നത്. പൂർത്തീകരിച്ച ചിത്രങ്ങൾ അക്കാദമി ശേഖരിക്കും.
1985 മുതൽ ചിത്രകല രംഗത്ത് പ്രവർത്തിച്ചുവരുന്ന വേണു ലളിതകലാ അക്കാദമിയിൽനിന്ന് 2002ൽ ഓണറബിൾ മെൻഷനും 2009ൽ സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.