റെയിൽവേഗേറ്റ് അറ്റകുറ്റപണിക്കായി അടച്ചു

അ​രൂ​ർ: തീ​ര​ദേ​ശ റെ​യി​ൽ​വേ​യി​ൽ വെ​ളു​ത്തു​ള്ളി റോ​ഡി​ലെ റെ​യി​ൽ​വേ ഗേ​റ്റ് അ​റ്റ​കു​റ്റ​പ​ണി​ക്കാ​യി അ​ട​ച്ചു. വ്യാ​ഴാ​ഴ്​​ച തു​ട​ങ്ങി​യ റെ​യി​ൽ​വേ റോ​ഡി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ 19നേ ​അ​വ​സാ​നി​ക്കൂ. റെ​യി​ൽ​വേ​ഗേ​റ്റ് അ​ട​ച്ച​ത് വെ​ളു​ത്തു​ള്ളി നി​വാ​സി​ക​ൾ​ക്ക് അ​റി​യാ​മാ​യി​രു​ന്നു. ര​ണ്ടു​ദി​വ​സം മു​മ്പ് ഇ​വി​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ അ​റി​യി​ച്ച് മു​ന്ന​റി​യി​പ്പ്​ ബോ​ർ​ഡ് റെ​യി​ൽ​വേ ​െവ​ച്ചി​രു​ന്നു.

എ​ന്നാ​ൽ പു​റ​ത്തു​നി​ന്ന് വെ​ളു​ത്തു​ള്ളി​യി​ലേ​ക്ക് വ​രു​ന്ന​വ​ർ​ക്ക് ഇ​ക്കാ​ര്യം അ​റി​യു​വാ​ൻ മാ​ർ​ഗം ഉ​ണ്ടാ​യി​രു​ന്നി​ല്ല. സാ​ധാ​ര​ണ റെ​യി​ൽ​വേ​യി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പ​ത്രം വ​ഴി നാ​ട്ടു​കാ​രെ അ​റി​യി​ക്കു​ന്ന പ​തി​വു​ണ്ടാ​യി​രു​ന്നു. ഇ​ത്ത​വ​ണ അ​തു​ണ്ടാ​യി​ല്ല.​വെ​ളു​ത്തു​ള്ളി കോ​ള​നി​യി​ലേ​ക്ക് വ​ന്ന നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്ക് റെ​യി​ൽ​വേ ഗേ​റ്റ് അ​ട​ച്ചി​ട്ട​ത് മൂ​ലം തി​രി​കെ പോ​കേ​ണ്ടി​വ​ന്നു.

Tags:    
News Summary - railway gate is closed for repairs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.