അരൂർ: ഓട്ടോറിക്ഷ ഡ്രൈവറെന്ന നിലയിലുള്ള 15 വർഷത്തെ ജീവിതാനുഭവം കോവിഡ് കാലത്തെ ദുരിതാവസ്ഥയെ മറികടക്കാൻ റെജിയെ പ്രാപ്തനാക്കുകയാണ്. തുറവൂർ ഐവേലിക്കര സ്വദേശിയായ ഈ 48കാരൻ ഓട്ടോ ഓടിക്കുന്നത് എരമല്ലൂർ ജങ്ഷനിലാണ്. പല യൂനിയനുകളിലായുള്ള 182 പേരടങ്ങുന്ന തൊഴിലാളികളുടെ സംയുക്ത സംഘടന സെക്രട്ടറിയുമാണ്.
തെൻറ ഓട്ടോയിൽ കയറുന്നവരെ വെറും യാത്രക്കാരായല്ല റെജി കാണുന്നത്. ആവശ്യമായ സന്ദർഭങ്ങളിലെല്ലാം അറിഞ്ഞ് സഹായിക്കുന്ന ഡ്രൈവർ എന്ന നിലയിൽ റെജിയുമായി ഒരു ആത്മബന്ധം യാത്രക്കാർ ഉണ്ടാക്കുക പതിവാണ്. ഈ സ്നേഹബന്ധം പലപ്പോഴും യാത്രാവശ്യങ്ങൾക്കുള്ള വിളികളായി റെജിയുടെ ഫോണിൽ എത്താറുമുണ്ട്.
കോവിഡ് കാലത്ത് നിരത്തുകൾ ശൂന്യമായപ്പോൾ മിക്ക ഓട്ടോ ഡ്രൈവർമാർക്കും വീട്ടിലിരിക്കേണ്ടിവന്നു. അപ്പോഴും യാത്രക്കാരുടെ ആവശ്യം അറിഞ്ഞ് പെരുമാറിയ റെജി അറിയാതെതന്നെ തിരക്കിലേക്ക് ഒഴുകിയെത്തുകയായിരുന്നു. റെജിയുടെ ഓട്ടോക്കായി എരമല്ലൂരിലെ പല ഭാഗത്തുനിന്നും വിളികൾ എത്തി. യാത്ര ആവശ്യത്തിന് മാത്രമല്ല പലചരക്കു സാധനങ്ങൾ വാങ്ങിക്കൊടുക്കാൻ, മരുെന്നത്തിച്ച് കൊടുക്കാൻ, രോഗികളെ ആശുപത്രിയിലും ലാബോറട്ടറികളിലും എത്തിക്കാൻ തുടങ്ങി ഏതു ആവശ്യത്തിനും റെജിയെ വിളിച്ചാൽ മതിയെന്ന് പ്രചരിച്ചു. അതോടെ നിന്നുതിരിയാൻ പോലും പറ്റാത്ത തിരക്കിലായി.
പണ്ടു മുതലേ റെജി ഇങ്ങനെയാണ്. വിശ്വസ്തത തിരിച്ചറിഞ്ഞ് പലരും റെജിയെ പലതും ഏൽപിക്കാറുണ്ടായിരുന്നു. പ്രതിസന്ധി കാലത്തെ മറികടക്കാൻ തൊഴിലാളികൾ മറ്റുള്ളവരുമായി ഹൃദയ ഐക്യം സൂക്ഷിക്കണമെന്ന പാഠമാണ് റെജിക്ക് പറയാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.