പ​രി​ക്കേ​റ്റ ര​വി

നായ്ക്കൂട്ടം സ്കൂട്ടറിന് മുന്നിൽ ചാടി; കുട്ടിയുൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

അരൂർ: തെരുവുനായ്ക്കൾ വട്ടം ചാടിയതിനെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ മറിഞ്ഞ് എല്ലാവർക്കും ഗുരുതര പരിക്ക്. എഴുപുന്ന പുന്നയ്ക്കാത്തറ രവി (62), മകൾ താരാ രഞ്ജു (33), പേരക്കുട്ടി അനോകിശിവ് നേത്ര (6) എന്നിവർക്കാണ് പരിക്കേറ്റത്.

മൂവരെയും പെരുമ്പടപ്പ് ഫാത്തിമ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രവിയുടെ മൂത്ത മകൾ ഫാത്തിമ ആശുപത്രിയിൽ ചികിത്സയിലാണ്.

മകളെ കണ്ട് വീട്ടിലേക്ക് മടങ്ങും വഴി കുമ്പളങ്ങി പെട്രോൾ പമ്പിന് സമീപമാണ് അപകടം. രവിയുടെ കാലിനാണ് പരിക്ക്. മകൾ താരാ രഞ്ജുവിന് മുഖത്തിനും കാലിനും പരിക്കുണ്ട്. പേരക്കുട്ടിക്ക് കാലിനാണ് പരിക്ക്. ആറിലേറെ തെരുവുനായ്ക്കൾ ഉണ്ടായിരുന്നെന്ന് രവി പറഞ്ഞു.

Tags:    
News Summary - dogs jumped in front of the scooter; Three people including a child were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.