അരൂർ: ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ ടീമിന്റെ ഗോൾകീപ്പറായി കേരളത്തിൽനിന്ന് യോഗ്യത നേടിയ അരൂർ സ്വദേശി പി.എസ്. സുജിത് മേയ് രണ്ടിന് ഇന്ത്യൻ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പറക്കും. അരൂർ കാട്ടാമ്പള്ളിക്കളത്തിൽ പി.കെ. ശശിയുടെയും ചിന്നയുടെയും മൂന്ന് ആൺമക്കളിൽ ഇളയയാളാണ്. വർഷങ്ങൾക്കുമുമ്പ് മഹാരാജാസിൽ പഠിക്കുമ്പോൾ ജപ്പാനുമായി കളിക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സുജിത് വാർത്തയിൽ ഇടം നേടിയിരുന്നു.
ഇംഗ്ലണ്ടിലെ സെൻറ് ജോർജ് പാർക്കിൽ ആറുമുതൽ നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ട് ബ്ലൈൻഡ് ഫുട്ബാൾ ടീമിനെ നേരിടുന്ന ഇന്ത്യൻ ടീമിന്റെ ഗോൾകീപ്പർ മാത്രമല്ല സുജിത്, ഇന്ത്യ-ജപ്പാൻ സൗഹൃദമത്സരത്തിൽ ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ ടീം അസി. കോച്ച്കൂടിയായിരുന്നു.
ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനം ഇന്ത്യക്ക് നേടിത്തന്ന മത്സരത്തിൽ ഇന്ത്യയുടെ ഗോൾവലയം കാത്തത് സുജിത് ആയിരുന്നു. തായ്ലൻഡിലും ഒമാനിലും വെച്ചുനടന്ന മത്സരങ്ങളിലും ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ ടീമിന്റെ ഗോൾകീപ്പറായി ഇന്ത്യയെ നയിക്കാൻ കഴിഞ്ഞത് അഭിമാനമായി സുജിത് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.