അരൂക്കുറ്റി: കോൺഗ്രസ് നേതാവും ഡി.സി.സി അംഗവുമായ കെ.എം. ഹബീബിെൻറ വീടിനുനേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം. ശനിയാഴ്ച രാത്രി 12ഓടെയാണ് സംഭവം. വീടിെൻറ മുറ്റത്ത് കിടന്ന കാറും ജനൽച്ചില്ലുകളും തകർത്തു. കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് മുൻ പ്രസിഡൻറ് ഇ.എം. നസീറിനെയും ഗുണ്ടകൾ ആക്രമിച്ചിരുന്നു. തുടർച്ചയായി കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്ന ഗുണ്ട വിളയാട്ടത്തിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് ജില്ല നേതാക്കൾ ആവശ്യപ്പെട്ടു. ഐക്യ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ ഞായറാഴ്ച വൈകീട്ട് കൊമ്പനാമുറി ജങ്ഷനിൽനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിലും തുടർന്ന് വടുതല ജങ്ഷനിൽ നടന്ന പ്രതിഷേധ സമ്മേളനത്തിലും നിരവധി പേർ പങ്കെടുത്തു.
അരൂക്കുറ്റി: കോൺഗ്രസ് നേതാവും ഡി.സി.സി അംഗവുമായ കെ.എം. ഹബീബിെൻറ വീടിനുനേരെ സാമൂഹികവിരുദ്ധരുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് വടുതല ജങ്ഷനിൽ നടന്ന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി എ.െഎ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് എം.ആർ. രവി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻറ് കെ.എ. മക്കാർ മൗലവി, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻറ് വി.എ. അബൂബക്കർ, രഘുനാഥൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.