അരൂർ (ആലപ്പുഴ): പാവുമ്പായി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് എഴുന്നള്ളിക്കാൻ കൊണ്ടുവന്ന ആന ക്ഷേത്ര പരിസരത്ത് െചരിഞ്ഞു. കിരൺ ഗണപതിയെന്ന കൊമ്പനാണ് െചരിഞ്ഞത്. കഴിഞ്ഞദിവസം രാത്രി 11 ഒാടെയാണ് സംഭവം. എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ആന കുഴഞ്ഞുവീഴുകയായിരുന്നു.
അരൂർ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്തിനിടയിൽ ആന അസ്വസ്ഥത പ്രകടിപ്പിച്ചതായി കാഴ്ചക്കാർ പറഞ്ഞു. കോട്ടയം മണിമല സ്വദേശിയാണ് ഉടമ. കുമ്പളം സ്വദേശിയായ കരാറുകാരൻ വഴിയാണ് ആനയെ ഉത്സവ ചടങ്ങിനായി ക്ഷേത്രത്തിൽ എത്തിച്ചത്. ആനയുെട ജഡം കോട്ടയത്തേക്ക് തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെ കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.