അരൂർ: സർക്കാർ കൈ പിടിച്ചില്ലെങ്കിൽ ചെമ്മീൻ കയറ്റുമതി വ്യവസായം അരൂരിന് നഷ്ടമാകും. കേരളത്തിൽ ഏറ്റവുമധികം മത്സ്യസംസ്കരണ കയറ്റുമതി സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചിട്ടുള്ളത് അരൂർ മണ്ഡലത്തിലാണ്. അതുകൊണ്ടുതന്നെ കയറ്റുമതിയുടെ പെരുമയിൽ മികവിെൻറ പട്ടണമായി അരൂർ മേഖലയെ അംഗീകരിച്ചിട്ടുണ്ട്.
മത്സ്യസംസ്കരണ കയറ്റുമതി മേഖലയെ ആദ്യം പ്രതിസന്ധിയിലാക്കിയത് കോവിഡ്വ്യാപനം ആണ്. രോഗവ്യാപനവും നിയന്ത്രണങ്ങളും ഫിഷിങ് ഹാർബറുകളെ ഗുരുതരമായി ബാധിച്ചു. തൊഴിലിടങ്ങളിലേക്ക് തൊഴിലാളികളെ കയറ്റാതായി. കടലിൽ പോകാൻ തൊഴിലാളികളെ അനുവദിക്കാതെയായി. ചരക്ക് കിട്ടിയാൽതന്നെ ഗ്രേഡ് തിരിയാനും ഇറക്കാനും മറ്റുജോലികൾക്കും തൊഴിലാളികളെ കിട്ടാതായി.
സംസ്കരണശാലകളിലെ തൊഴിലാളികൾ അന്തർ സംസ്ഥാനങ്ങളിൽനിന്ന് വന്നവരാണ് അധികവും. രോഗവ്യാപനത്തിെൻറ ഒരുഘട്ടത്തിൽ നാട്ടിൽ പോയ തൊഴിലാളികൾ തിരിച്ചെത്തിയില്ല.
വിദേശങ്ങളിലേക്ക് കയറ്റി അയക്കാൻ ചെലവാകുന്ന ഷിപ്പിങ് ചാർജ് ദിേനന വർധിക്കുന്ന സ്ഥിതി വ്യവസായികളെ വലക്കുകയാണ്. ചൈനയുമായുള്ള വ്യാപാരബന്ധം നല്ലനിലയിൽ ആയിരുന്നു.
ചെമ്മീനും മറ്റ് മത്സ്യവിഭവങ്ങളും ധാരാളമായി ചൈന വാങ്ങിയിരുന്നു. എന്നാൽ, ഇന്ത്യയുമായുള്ള ബന്ധങ്ങൾ വഷളാകുകയും ചൈനീസ് ഉൽപന്നങ്ങൾ പലതും ഇന്ത്യ ബഹിഷ്കരിക്കുകയും ചെയ്തതോടെ നമ്മുടെ സമുദ്രോൽപന്നങ്ങൾ വ്യാപാരം ചെയ്യുന്നതിന് ചൈന മടുപ്പ് കാണിച്ചുതുടങ്ങിയത് വ്യവസായത്തെ ഗുരുതരമായി ബാധിച്ചു.
ആന്ധ്രയിലെ ചെമ്മീൻ പാടങ്ങളിൽ വളരുന്നെ വനാമി ചെമ്മീനുകളാണ് കേരളത്തിലെ ചെമ്മീൻ കയറ്റുമതിയെ പ്രതിസന്ധി സമയങ്ങളിൽ സഹായിച്ചിരുന്നത്. ഇപ്പോൾ വനാമി ചെമ്മീൻ വരവ് നിലച്ചത് കേരളത്തിലെ ചെമ്മീൻ കയറ്റുമതിക്ക് തിരിച്ചടിയായിരിക്കുകയാണ്.
കേരളത്തിലെ മത്സ്യസംസ്കരണ കയറ്റുമതി സ്ഥാപനങ്ങളിൽ ചിലത് ആന്ധ്രയിൽ എത്തിയതും വനാമി ചെമ്മീനുകളുടെ കേരളത്തിലേക്കുള്ള വരവിന് തടസ്സമായി. ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് കോടികൾ വായ്പയെടുത്താണ് നിരവധി മത്സ്യ സംസ്കരണ കയറ്റുമതി സ്ഥാപനങ്ങൾ അരൂർ മേഖലയിൽ നടത്തിക്കൊണ്ടുപോകുന്നത്.
പ്രതിസന്ധികൾ തുടരുമ്പോഴും കമ്പനികൾ എങ്ങനെയെങ്കിലും നടത്തിക്കൊണ്ടിരിക്കുകയാെണന്നാണ് വ്യവസായികൾ പറയുന്നത്. അടുത്ത വർഷമെങ്കിലും പ്രതിസന്ധികളും തടസ്സങ്ങളും മാറി വ്യവസായം പച്ചപിടിക്കുമെന്ന പ്രതീക്ഷയിലാണ് വ്യവസായികൾ.
ഇവിടത്തെ ചില വ്യവസായികൾ ആന്ധ്രപ്രദേശിൽ ചെറിയ യൂനിറ്റുകൾ, കെട്ടിടങ്ങൾ വാടകക്ക് എടുത്ത് കയറ്റുമതി സ്ഥാപനങ്ങൾ തുടങ്ങിക്കഴിഞ്ഞു.
ഇവിടെ പതിനായിരക്കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ ലഭിക്കുന്ന ചെമ്മീൻ കയറ്റുമതി വ്യവസായത്തെ കർശനമായ നടപടികൾ വഴി നിലനിർത്തിയില്ലെങ്കിൽ, മത്സ്യസംസ്കരണ കയറ്റുമതി മേഖലയും നാടുകടത്തപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.