അരൂര്‍: ബി.ജെ.പി പ്രവര്‍ത്തകനെ വടിവാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നു പേരെ കുത്തിയതോട് പൊലീസ് പിടികൂടി. എഴുപുന്ന ഔട്ടാക്കല്‍ വീട്ടില്‍ പ്രവീണ്‍ (27), പുന്നയ്ക്കല്‍ വീട്ടില്‍ ജോമോന്‍ (26), വഴിച്ചിറ വീട്ടില്‍ ജയേഷ് (27) എന്നിവരെയാണ് കുത്തിയതോട് സി.ഐ ജെ. പ്രദീപ്, എസ്.ഐ ജി. അജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി 8.20ന് വല്ലേത്തോട്ടില്‍ വച്ചാണ് കോടംതുരുത്ത് പഞ്ചായത്ത് 104 -ാം നമ്പര്‍ ബൂത്ത് കമ്മിറ്റി അംഗം എഴുപുന്നതെക്ക് പാലക്കാത്തറ വീട്ടില്‍ അജേഷ് ചന്ദ്ര (39) നെ വെട്ടിപ്പരിക്കേല്‍പ്പിക്കുന്നത്. ഇടതു കൈയില്‍ വടി വാളുകൊണ്ട് വെട്ടേറ്റ അജേഷിന്‍റെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ ആയുധമുപേക്ഷിച്ച് പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ചേര്‍ത്തല ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് അജേഷിനെ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.