അരൂർ (ആലപ്പുഴ): വാഹന പരിശോധനക്കിടെ, ലോറിയിൽ കടത്തിയ 125 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. കോഴിക്കോട് ഫറോക്ക് പേട്ട ദേശത്ത് കളത്തിങ്കൽവീട്ടിൽ മുഹമ്മദ് ജംഷീർ (30), കോഴിക്കോട് കല്ലായി കട്ടയത്തുപറമ്പിൽ സക്കീന മൻസിലിൽ സുഹൂരിഷ് (26) എന്നിവരാ ണ് പിടിയിലായത്.
വ്യാഴാഴ്ച എരമല്ലൂരിൽ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നേതൃത്വത്തിൽ ചേർത്തല-അരൂർ ദേശീയപാതയിൽ വാഹന പരിശോധനക്കിടയിലാണ് കെ.എൽ 11 ബി.ടി.വൈ 9932 എന്ന നമ്പറിലെ ലോറിയിൽ കടത്തിയ കഞ്ചാവ് കണ്ടെടുത്തത്. ആന്ധ്രയിൽനിന്ന് കഞ്ചാവും ഹഷീഷ് ഓയിലും അടക്കം മയക്കുമരുന്നുകൾ മറ്റ് ലോഡിന്‍റെ മറവിൽ കടത്തി കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വിതരണം ചെയ്തിരുന്ന സംഘത്തിലെ പ്രധാനകണ്ണികളാണ് പിടിയിലായവരെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർമാരായ ടി. അനികുമാർ, ജി. കൃഷ്ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർ എസ്. മധുസൂദനൻ നായർ, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ മനോജ്‌കുമാർ, പ്രിവന്‍റിവ് ഓഫിസർ പ്രജോഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ മുഹമ്മദ് അലി, വിശാഖ്, സുബിൻ, രാജേഷ്, ഷംനാദ്, അരുൺകുമാർ, ബസന്ത്കുമാർ, സുരേഷ്ബാബു, രാജീവ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.