പൂച്ചാക്കൽ: വൈക്കം-എറണാകുളം റൂട്ടിൽ സർവിസ് നടത്തിയിരുന്ന വേഗ ബോട്ടും നിലച്ചതോടെ പെരുമ്പളം-എറണാകുളം റൂട്ടിൽ യാത്രദുരിതം. ബോട്ട് സർവിസ് വേണമെന്ന ആവശ്യം ശക്തമാക്കി ബോട്ട് പാസഞ്ചേഴ്സ് അസോസിയേഷൻ രംഗത്തുണ്ട്. എറണാകുളം മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കും ഉൾപ്പെടെ ഈ മേഖലയിലേക്ക് വിവിധ ആവശ്യങ്ങൾക്കായി എത്തേണ്ട വിദ്യാർഥികൾക്കും മറ്റു സാധാരണക്കാർക്കും ഏറ്റവും പ്രയോജനകരമായിരുന്നു സർവിസ്.
പെരുമ്പളം സൗത്ത് ജെട്ടിയിൽനിന്ന് എറണാകുളത്തേക്ക് രണ്ട് ബോട്ട് വർഷങ്ങൾ മുമ്പ് സർവിസ് നടത്തിയിരുന്നു. വേഗ വന്നതോടെ ഈ സർവിസ് നിർത്തി. ഇപ്പോൾ എറണാകുളം-ഐലൻഡ് റൂട്ടിലേക്കായി വേഗ ബോട്ട് സർവിസ് മാറ്റിയിരിക്കുകയാണ്.
പെരുമ്പളത്ത് കൊട്ടിഗ്ഘോഷിച്ച് സർവിസ് ആരംഭിച്ച കറ്റാമറൈൻ ബോട്ടും ഇപ്പോൾ സർവിസ് നടത്തുന്നില്ല. നിലവിലെ സാഹചര്യത്തിൽ പെരുമ്പളം സൗത്തിൽനിന്ന് എറണാകുളത്തേക്ക് കറ്റാമറൈൻ ബോട്ട് സർവിസ് പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം. ഫെബ്രുവരി അവസാനത്തോടെ എറണാകുളത്തേക്ക് സർവിസ് ആരംഭിക്കുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.