ദേശിയപാതയിൽ ചന്തിരൂർ പൊലിസ് സ്റ്റേഷനു സമീപത്തെ വെള്ളക്കെട്ട് 

അരൂർ ദേശീയപാതയിൽ വെള്ളക്കെട്ട്

അരൂർ: ദേശീയപാതയിൽ ചന്തിരൂർ പൊലിസ് സ്റ്റേഷനു സമീപത്തെ വെള്ളക്കെട്ട് കാൽനട യാത്രക്കാർക്ക് ഭീഷണിയാകുന്നു.നിരവധി പേരെത്തുന്ന അരൂർ പൊലീസ്​ സ്​​േറ്റഷൻ,ഗവ: ആയുർവേദാശുപത്രി, ചന്തിരൂർ പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്ക് എന്നിവയുടെ സമീപത്തെ വെള്ളക്കെട്ട് വഴിയാത്രക്കാർക്ക് വളരെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.

വെള്ളക്കെട്ട് മൂലം കാൽനട യാത്രക്കാർ ദേശിയപാതയിലേക്ക് കയറി നടക്കണ്ട സാഹചര്യമാണ് ഉള്ളത്. ദേശിയപാതയുടെ പല ഭാഗങ്ങളിലും കാനപണിയുമ്പോൾ ഏറെ വെള്ളക്കെട്ടുള്ള ഇവിടെ കാന പണിയാത്തതിനെതിരെയും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അധികൃതർ ഇടപെട്ട് ഇവിടുത്തെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം. 

Tags:    
News Summary - Waterlogging on National Highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.