അരൂർ: തുറവൂർ-അരൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതക്കരികിൽ നിർമാണ കമ്പനി ഭൂമി പൂജ നടത്തി.
ബുധൻ, വ്യാഴം ദിവസങ്ങളിലായി ചമ്മനാട് ഭാഗത്താണ് പൂജ നടന്നത്. ഉയരപ്പാത നിർമാണ പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന അതിഥി തൊഴിലാളികളുടെ ആവശ്യത്തെ തുടർന്നാണ് കരാർ ഏറ്റെടുത്തിരിക്കുന്ന അശോക് ബിൽഡ് കോൺ കമ്പനി അധികൃതർ പൂജ നടത്താൻ തയാറായത്. നിർമാണത്തിനിടയിൽ മൂന്ന് തൊഴിലാളികൾ മരിച്ചിരുന്നു.
ഇത് കൂടാതെ ഗതാഗത കുരുക്കിൽ 20ലേറെ അപകട മരണങ്ങളും സംഭവിച്ചിട്ടുണ്ട്. ഒഡിഷ, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള ആയിരത്തിലേറെ തൊഴിലാളികളാണ് ഉയരപ്പാത നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളത്. മഴ ശക്തി പ്രാപിച്ചതോടെ നിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.